ശാ​ന്ത​മ്മ​ച്ചേ​ച്ചി​യു​ടെ വള്ളത്തിലെ ചായക്കടയ്ക്കിനി സൂപ്പർ താരപദവി
Wednesday, August 21, 2024 11:30 PM IST
കു​മ​ര​കം: കു​മ​ര​ക​ത്ത് സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കേ​ന്ദ്ര ടൂ​റി​സം സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി കു​മ​ര​ക​ത്തെ കോ​ക്ക​ന​ട്ട് ല​ഗൂ​ൺ ഹോ​ട്ട​ലി​ൽ വ​ള്ള​ത്തി​ൽ ചാ​യ​ക്ക​ച്ച​വ​ടം ന​ട​ന്ന ശാ​ന്ത​മ്മ​ച്ചേ​ച്ചി​യെ പ​രി​ച​യ​പ്പെ​ട്ടു. ശാ​ന്ത​മ്മ​ച്ചേ​ച്ചി​യു​ടെ ത​നി നാ​ട​ൻ ചാ​യ​യു​ടെ രു​ചി നു​ക​ർ​ന്ന കേ​ന്ദ്ര​മ​ന്ത്രി കു​ടും​ബ​വി​ശേ​ഷ​ങ്ങ​ളും ചോ​ദി​ച്ച​റി​ഞ്ഞു.

കോ​ക്ക​ന​ട്ട് ല​ഗൂ​ൺ ജ​ന​റ​ൽ മാ​നേ​ജ​ർ ഹ​രി​കൃ​ഷ്ണ​നാ​ണ് ക​വ​ണാ​റ്റി​ൻ​ക​ര ആ​റ്റു​ചി​റ കേ​ശ​വ​ന്‍റെ ഭാ​ര്യ​യാ​യ ശാ​ന്ത​മ്മ​യെ മ​ന്ത്രി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.


ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വ​ള്ള​ത്തി​ൽ ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളു​മാ​യി ഹോ​ട്ട​ലി​ലെ​ത്തി സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​ണീ കു​ടും​ബി​നി. ഇ​ന്ന​ലെ മ​ന്ത്രി സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് കു​മ​ര​ക​ത്തെ​ത്തി​യ​ത്. അ​തി​നാ​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ച്ചി​ല്ല.