ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ ജ​ന്മാ​ഷ്ട​മി സ​ദ്യ​ക്ക് ചേ​ന​പ്പാ​ടി ക​ര​ക്കാ​രു​ടെ പാ​ള​ത്തൈ​ര് സ​മ​ർ​പ്പ​ണം
Wednesday, August 21, 2024 11:30 PM IST
പൊ​ൻ​കു​ന്നം: ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി​ക്ഷേ​ത്ര​ത്തി​ൽ അ​ഷ്ട​മി​രോ​ഹി​ണി​നാ​ളി​ലെ സ​ദ്യ​ക്ക് വി​ള​മ്പാ​ൻ ചേ​ന​പ്പാ​ടി ഗ്രാ​മ​ത്തി​ൽ​നി​ന്ന് പാ​ള​ത്തൈ​ര് സ​മ​ർ​പ്പി​ക്കു​മെ​ന്ന് പാ​ർ​ഥ​സാ​ര​ഥി ഭ​ക്ത​ജ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

25നാ​ണ് ചേ​ന​പ്പാ​ടി​യി​ൽ​നി​ന്ന് ശ്രീ​പാ​ർ​ഥ​സാ​ര​ഥി ഭ​ക്ത​ജ​ന​സ​മി​തി ഘോ​ഷ​യാ​ത്ര​യാ​യി 1500 ലി​റ്റ​റി​ലേ​റെ തൈ​ര് എ​ത്തി​ച്ച് തി​രു​ന​ട​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​ത്. 26നാ​ണ് ആ​റ​ന്മു​ള ഭ​ഗ​വാ​ന്‍റെ സ​ന്നി​ധി​യി​ൽ വ​ള്ള​സ​ദ്യ. പൂ​ർ​വി​ക​ർ ചേ​ന​പ്പാ​ടി​യി​ൽ​നി​ന്ന് ക​മു​കി​ൻ​പാ​ള​കൊ​ണ്ടു​ള്ള പാ​ത്ര​ങ്ങ​ളി​ൽ തൈ​ര് ത​യാ​റാ​ക്കി ന​ൽ​കി​യി​രു​ന്ന​തി​നാ​ലാ​ണ് പാ​ള​ത്തൈ​ര് എ​ന്ന് പ്ര​സി​ദ്ധി​യാ​യ​ത്.

ചേ​ന​പ്പാ​ടി​യി​ലെ ഭ​ക്ത​ർ വ​ഴി​പാ​ടാ​യി സ​മ​ർ​പ്പി​ക്കു​ന്ന തൈ​ര് കൂ​ടാ​തെ വാ​ഴൂ​ർ തീ​ർ​ഥ​പാ​ദാ​ശ്ര​മ​ത്തി​ലെ ഗോ​ശാ​ല​യി​ൽ​നി​ന്നു​ള്ള പാ​ലു​കൊ​ണ്ട് തൈ​ര് ഉ​ണ്ടാ​ക്കി​യാ​ണ് 1500 ലി​റ്റ​റി​ലേ​റെ ന​ൽ​കു​ന്ന​ത്. 24ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ഠാ​ധി​പ​തി സ്വാ​മി പ്ര​ജ്ഞാ​നാ​ന​ന്ദ തീ​ർ​ഥ​പാ​ദ​രു​ടെ​യും സ്വാ​മി ഗ​രു​ഡ​ധ്വ​ജാ​ന​ന്ദ തീ​ർ​ഥ​പാ​ദ​രു​ടെ​യും കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് പാ​ലി​ൽ ഉ​റ​യൊ​ഴി​ക്കു​ന്ന​ത്.

25ന് ​രാ​വി​ലെ എ​ട്ടി​ന് 600ലേ​റെ ഭ​ക്ത​രു​ൾ​പ്പെ​ടു​ന്ന സം​ഘം ഘോ​ഷ​യാ​ത്ര​യാ​യി പു​റ​പ്പെ​ടും. ചേ​ന​പ്പാ​ടി ഇ​ള​ങ്കാ​വ് ഭ​ഗ​വ​തി​ക്ഷേ​ത്രം, ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്രം, ഇ​ട​യാ​റ്റു​കാ​വ് ക്ഷേ​ത്രം, പൂ​ത​ക്കു​ഴി ക്ഷേ​ത്രം, ക​ണ്ണ​മ്പ​ള്ളി​ൽ ക്ഷേ​ത്രം, കു​റ്റി​ക്കാ​ട്ടു​കാ​വ് ക്ഷേ​ത്രം, കി​ഴ​ക്കേ​ക്ക​ര ക്ഷേ​ത്രം, അ​ഞ്ചു​കു​ഴി പ​ഞ്ച​തീ​ർ​ഥ പ​രാ​ശ​ക്തി​ക്ഷേ​ത്രം, മ​ഹാ​ല​ക്ഷ്മി കാ​ണി​ക്ക​മ​ണ്ഡ​പം എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ഴി​പാ​ടി​ന് ശേ​ഷം ചേ​ന​പ്പാ​ടി എ​സ്എ​ൻ​ഡി​പി യോ​ഗം, പ​രു​ന്ത​ന്മ​ല ശ്രീ​ദേ​വി​വി​ലാ​സം ഭ​ജ​ന​സ​മി​തി, വി​ഴി​ക്കി​ത്തോ​ട് ഭ​ക്ത​ജ​ന​സ​മി​തി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഘോ​ഷ​യാ​ത്ര.


നാ​രാ​യ​ണീ​യ കോ​കി​ലം ടി.​എ​ൻ. സ​ര​സ്വ​തി​യ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ നാ​രാ​യ​ണീ​യ​സ​മി​തി​ക​ളി​ലെ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കും. ഘോ​ഷ​യാ​ത്ര​യ്ക്ക് റാ​ന്നി തോ​ട്ട​മ​ൺ​കാ​വ് ഭ​ഗ​വ​തി​ക്ഷേ​ത്രം, അ​വി​ട്ടം തി​രു​നാ​ൾ ജ​ലോ​ത്സ​വ​സ​മി​തി, റാ​ന്നി രാ​മ​പു​രം ശ്രീ​കൃ​ഷ്ണ​സ്വാ​മി​ക്ഷേ​ത്ര സ​മി​തി എ​ന്നി​വ സ്വീ​ക​ര​ണം ന​ൽ​കും. ആ​റ​ന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ൽ വ​ഞ്ചി​പ്പാ​ട്ടു​പാ​ടി പ​ള്ളി​യോ​ട സേ​വാ​സ​മി​തി​യും ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ളും ഭ​ക്ത​രും സ്വീ​ക​ര​ണം ന​ൽ​കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വാ​ഴൂ​ർ തീ​ർ​ഥ​പാ​ദാ​ശ്ര​മ കാ​ര്യ​ദ​ർ​ശി​യും ചേ​ന​പ്പാ​ടി പാ​ർ​ഥ​സാ​ര​ഥി​ഭ​ക്ത​ജ​ന​സ​മി​തി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യു​മാ​യ സ്വാ​മി ഗ​രു​ഡ​ധ്വ​ജാ​ന​ന്ദ തീ​ർ​ഥ​പാ​ദ​ർ, രാ​ജ​പ്പ​ൻ നാ​യ​ർ കോ​യി​ക്ക​ൽ, സു​രേ​ഷ് നാ​ഗ​മ​റ്റ​ത്തി​ൽ, കെ.​എ​സ്. ജ​യ​കൃ​ഷ്ണ​ൻ കു​റ്റി​ക്കാ​ട്ട്, പി.​പി. വി​ജ​യ​കു​മാ​ർ, എ.​കെ. സോ​മ​ൻ, അ​ഭി​ലാ​ഷ് പ​ട​ത്തി​യാ​നി​ക്ക​ൽ, ല​ത ബി​ജു മൂ​ല​മ്പ​ഴ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.