പ്ര​തി​ഭാ​സം​ഗ​മ​വും എം​എ​ൽഎ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി
Wednesday, August 21, 2024 11:30 PM IST
അ​രു​വി​ത്തു​റ: എം​എ​ൽ​എ സ​ർ​വീ​സ് ആ​ർ​മി പൂ​ഞ്ഞാ​റി​ന്‍റെ കീ​ഴി​ലു​ള്ള ഫ്യൂ​ച്ച​ർ സ്റ്റാ​ർ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ പ്രോ​ജ​ക്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ക്ക​ഴി​ഞ്ഞ അ​ധ്യ​യ​നവ​ർ​ഷം അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നും ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര വി​ഷ​യ​ങ്ങ​ളി​ൽ റാ​ങ്കു​ക​ൾ നേ​ടി​യ​വ​രെ​യും, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ​വ​രെ​യും കൂ​ടാ​തെ അ​ക്കാ​ദ​മി​ക്, നോ​ൺ അ​ക്കാ​ദ​മി​ക് രം​ഗ​ങ്ങ​ളി​ൽ പ്ര​ശ​സ്ത നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​വ​രെ​യും എം​എ​ൽ​എ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മുപ്പതില​ധി​കം മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത് ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ സ്തു​ത്യ​ർ​ഹ​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന സേ​വ​ന​ങ്ങ​ൾ നി​ർ​വ​ഹി​ച്ച ഈ​രാ​റ്റു​പേ​ട്ട ന​ന്മ​ക്കൂ​ട്ടം, ടീം ​എ​മ​ർ​ജ​ൻ​സി എ​ന്നീ റ​സ്ക്യൂ ടീം ​അം​ഗ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു. അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ന​ട​ന്ന സ​മ്മേ​ള​നം അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ്യൂ​ച്ച​ർ സ്റ്റാ​ർ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഡോ. ​ആ​ൻ​സി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ ക​ള​ക്ട​ർ ജോ​ൺ വി. ​സാ​മു​വ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൂ​ഞ്ഞാ​ർ ജോ​ബ്സ് പ്രൊ​ജ​ക്റ്റ്‌ കോ -ഓ​ർ​ഡി​നേ​റ്റ​ർ ബി​നോ​യ്‌ സി ​ജോ​ർ​ജ്, സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ ഡോ. സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ ആ​ൻ​ഡ് കോ​ഴ്സ് കോ​-ഓർ​ഡി​നേ​റ്റ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രായ ഗീ​ത നോ​ബി​ൾ, രേ​ഖ ദാ​സ് , ബി​ജോ​യ് ജോ​സ്, ലീ​ന ജോ​ർ​ജ്, ഫ്യൂ​ച്ച​ർ സ്റ്റാ​ർ പ്രൊ​ജ​ക്ട് സെ​ക്ര​ട്ട​റി സു​ജ എം.​ജി., പ്രോ​ഗ്രാം കോ-ഓ​ർ​ഡി​നേ​റ്റ​ർ പി.​എ. ഇ​ബ്രാ​ഹിംകു​ട്ടി​ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു,