മ​രി​യ​സ​ദ​ന​ത്തി​ന് നി​യ​മ​ക്കു​രു​ക്ക്; അ​ന്തേ​വാ​സി​ക​ള്‍ ആ​ശ​ങ്ക​യി​ല്‍
Wednesday, August 21, 2024 11:30 PM IST
പാ​ലാ: അ​നാ​ഥ​ര്‍​ക്കും മാ​ന​സി​ക രോ​ഗി​ക​ള്‍​ക്കും ആ​ശ്ര​യ​മാ​യ പാ​ല മ​രി​യ​സ​ദ​ന​ത്തി​ന് നി​യ​മ​ക്കു​രു​ക്ക്. മ​രി​യ​സ​ദ​നം സ​ന്ദ​ര്‍​ശി​ച്ച എ​സ്‌​ജെ​ഡി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ പ​രി​ശോ​ധ​നാക്കു​റി​പ്പാ​ണ് പു​തി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മ​രി​യ​സ​ദ​നം അ​ഭ്യു​ദയ​കാം​ക്ഷി​ക​ളു​ടെ യോ​ഗം ഇ​ന്ന​ലെ ചേ​ര്‍​ന്നു.

ഈ ​മാ​സം 19 നാ​ണ് സോ​ഷ്യ​ല്‍ ജ​സ്റ്റി​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ മ​രി​യ സ​ദ​ന​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍​സ്‌​പെ​ക്‌ഷ​ന്‍ ബു​ക്കി​ല്‍ എ​ഴു​തി​യ കു​റി​പ്പാ​ണ് ആ​ശ​ങ്ക ഉ​യ​ര്‍​ത്തു​ന്ന​ത്. 26 വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മാ​ന​സി​കാ​രോ​ഗ്യ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​മാ​യ പാ​ലാ മ​രി​യ​സ​ദ​ന​ത്തി​ലി​പ്പോ​ള്‍ 550 അ​ന്തേ​വാ​സി​ക​ളാ​ണു​ള്ള​ത്. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ കു​റി​പ്പി​ല്‍ അ​ന്തേ​വാ​സി​ക​ളു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും താ​മ​സക്കാര്‍​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ല്‍​ക​ണ​മെ​ങ്കി​ല്‍ നി​ല​വി​ലെ എ​ണ്ണം ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​ന്തേ​വാ​സി​ക​ളു​ടെ എ​ണ്ണം എ​ങ്ങ​നെ കു​റ​ക്കു​മെ​ന്നാ​ണ് മ​രി​യ സ​ദ​ന​ത്തി​നും ടീം ​അം​ഗ​ങ്ങ​ള്‍​ക്കും അ​റി​വി​ല്ലാ​ത്ത​ത്. എ​ട്ടു ഹോം ​എ​ഗ്യ​ന്‍ പ്രോ​ജ​ക്ട് ആ​രം​ഭി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​വ​ശ്യ​മാ​ണെ​ന്ന് കു​റി​പ്പി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്. നി​യ​മ​പ​ര​മാ​യി 300 പേ​ര്‍​ക്കു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​വി​ടെയു​ള്ള​ത്.


പൊ​തു പ്ര​വ​ര്‍​ത്ത​ക​രും പോ​ലി​സു​മൊ​ക്കെ ഇ​ട​പെ​ട്ടാ​ണ് അ​ധി​ക​മാ​ളു​ക​ളും മ​രി​യ​സ​ദ​ന​ത്തി​ല്‍ എ​ത്തി​യി​ട്ടു​ള്ള​ത്. അ​ധി​ക​മു​ള്ള​വ​രെ പ​റ​ഞ്ഞു​വി​ട്ടാ​ല്‍ മാ​ന​സി​ക ശാ​രീ​രി​ക വെ​ല്ല​വി​ളി​ക​ള്‍ നേ​രി​ടു​ന്ന ഇ​വ​രെ ആ​ര് ഏ​റ്റെ​ടു​ക്കും എ​ന്ന​താ​ണ് പ്ര​തി​സ​ന്ധി.