റോ​ഡി​ൽ മ​ര​ങ്ങ​ൾ വീ​ണു ത​ട​സം
Wednesday, August 21, 2024 11:30 PM IST
എ​രു​മേ​ലി: ഇ​ന്ന​ലെ രാ​വി​ലെ അ​തി​ശ​ക്ത​മാ​യ നി​ല​യി​ൽ കാ​റ്റു വീ​ശി​യ​തി​നെത്തുട​ർ​ന്ന് പ​ര​ക്കെ നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ. ശ​ക്ത​മാ​യ മ​ഴ അ​നു​ഭ​വ​പ്പെ​ട്ടി​ല്ല​ങ്കി​ലും ഇ​ട​ക​ട​ത്തി - അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ് കോ​സ്‌​വേ പാ​ല​ത്തി​ൽ വെ​ള്ളം ക​യ​റി അ​ല്പ​സ​മ​യം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി റോ​ഡി​ൽ വീ​ണു ക​ന​ക​പ്പ​ലം - വെ​ച്ചൂ​ച്ചി​റ റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വ​ന​ത്തി​ൽനി​ന്നു​ള്ള മ​ര​ങ്ങ​ളാ​ണ് റോ​ഡി​ൽ വീ​ണ​ത്. സ്വ​കാ​ര്യ ബ​സു​ക​ളും വാ​ഹ​ന​ങ്ങ​ളും മ​ര​ങ്ങ​ൾ നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തു​വ​രെ സ​മാ​ന്ത​ര പാ​ത​യാ​യ മ​റ്റ​ന്നൂ​ർ​ക്ക​ര - നെ​ടു​ങ്കാ​വു​വ​യ​ൽ റോ​ഡി​ലൂ​ടെ​യാ​ണ് വെ​ച്ചൂ​ച്ചി​റ ഭാ​ഗ​ത്തേ​ക്കു സ​ഞ്ച​രി​ച്ച​ത്.

തു​മ​രം​പാ​റ, മൂ​ക്ക​ൻ​പെ​ട്ടി, മു​ക്കൂ​ട്ടു​ത​റ, ക​ന​ക​പ്പ​ലം, വെ​ച്ചൂ​ച്ചി​റ, മ​ണി​പ്പു​ഴ, കു​ള​മാം​കു​ഴി, ഇ​രു​മ്പൂ​ന്നി​ക്ക​ര, എ​ലി​വാ​ലി​ക്ക​ര, ഇ​ട​ക​ട​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​റ്റ് ശ​ക്ത​മാ​യി അ​നു​ഭ​വ​പ്പെ​ട്ടു. ഒ​ട്ടേ​റെ ക​ർ​ഷ​ക​രു​ടെ മ​ര​ങ്ങ​ളും കൃ​ഷി​ക​ളും ന​ശി​ച്ചു. വാ​ഴക്കൃഷി​യാ​ണ് വ്യാ​പ​ക​മാ​യി ന​ശി​ച്ച​ത്. വെ​ച്ചൂ​ച്ചി​റ ഉ​റു​മ്പി​ൽ ബാ​ബു​വി​ന്‍റെ 150 വാ​ഴ​ക​ൾ ന​ശി​ച്ചു. തു​മ​രം​പാ​റ തെ​ക്കേ​മാ​വു​ങ്ക​മ​ണ്ണി​ൽ റാ​ഫി​യു​ടെ വാ​ഴ കൃ​ഷി​യും ന​ശി​ച്ചു.


വീ​ടു​ക​ള്‍​ക്കും നാ​ശം

വാ​ഴൂ​ര്‍: ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ കാ​റ്റി​ല്‍ വാ​ഴൂ​ര്‍ വി​ല്ലേ​ജി​ല്‍ ര​ണ്ടു വീ​ടു​ക​ള്‍​ക്കും വെ​ള്ളാ​വൂ​ര്‍ വി​ല്ലേ​ജി​ല്‍ ഒ​രു വീ​ടി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. വാ​ഴൂ​രി​ല്‍ കാ​ഞ്ഞി​ര​പ്പാ​റ പ​റ​മ്പു​ങ്ക​ല്‍ രാ​ജ​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കു തേ​ക്കു​മ​രം വീ​ണു. വീ​ടി​ന്‍റെ ഷീ​റ്റി​ട്ട മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു. വീ​ടി​നു ഭാ​ഗി​ക​മാ​യി നാ​ശ​മു​ണ്ടാ​യി. കാ​ഞ്ഞി​ര​പ്പാ​റ കു​ട്ടി​ക്ക​ല്‍ നാ​നാ​മോ​ളി​ന്‍റെ വീ​ടി​ന്‍റെ ഭി​ത്തി അ​ട​ര്‍​ന്നു. പു​ളി​ക്ക​ല്‍ ക​വ​ല കു​ന്നു​പ​റ​മ്പി​ല്‍ യോ​ഹ​ന്നാ​ന്‍റെ വീ​ടി​നു സ​മീ​പ​ത്തെ ക​യ്യാ​ല ഇ​ടി​ഞ്ഞു. വെ​ള്ളാ​വൂ​ര്‍ വി​ല്ലേ​ജി​ല്‍ ഏ​റ​ത്തു വ​ട​ക​ര തോ​പ്പി​ല്‍ ഓ​മ​ന​ക്കു​ട്ട​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കു മ​രം ഒ​ടി​ഞ്ഞുവീ​ണ് വീ​ടി​നു ഭാ​ഗി​ക​മാ​യി നാ​ശം സം​ഭ​വി​ച്ചു. വെ​ള്ളാ​വൂ​ര്‍ വി​ല്ലേ​ജി​ല്‍ നി​ല​മേ​ല്‍ എ​ന്‍.​ആ​ര്‍. രാ​കേ​ഷി​ന്‍റെ കാ​റി​ന്‍റെ മു​ക​ളി​ലേ​ക്കു മ​രം ക​ടം പു​ഴ​കി വീ​ണ് കാ​റി​നു കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.