പ്ര​ബ​ന്ധ​ങ്ങ​ള്‍ ക്ഷ​ണി​ക്കു​ന്നു
Wednesday, August 21, 2024 6:53 AM IST
ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ബ​ര്‍ക്ക്മാ​ന്‍സ് കോ​ള​ജ് മ​ല​യാ​ളം ബി​രു​ദാ​ന​ന്ത​ര ബി​രു​ദ, ഗ​വേ​ഷ​ണ​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ “കേ​ര​ളീ​യാ​ധു​നി​ക​ത: ച​രി​ത്രം, സ​മൂ​ഹം, സം​സ്‌​കാ​രം’’ എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​പ്റ്റം​ബ​ര്‍ 27, 28 തീ​യ​തി​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ സെ​മി​നാ​റി​ലും ഗ​വേ​ഷ​ക​സം​ഗ​മ​ത്തി​ലും അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് പ്ര​ബ​ന്ധ​ങ്ങ​ള്‍ ക്ഷ​ണി​ക്കു​ന്നു. കേ​ര​ളീ​യാ​ധു​നി​ക​ത രൂ​പ​പ്പെ​ടു​ന്ന​തി​നാ​ധാ​ര​മാ​യ പാ​ഠ​രൂ​പ​ങ്ങ​ള്‍, പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ള്‍, സം​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ​യെ സൈ​ദ്ധാ​ന്തി​ക​മാ​യി സ​മീ​പി​ക്കു​ന്ന ഗ​വേ​ഷ​ണ​പ്ര​ബ​ന്ധ​ങ്ങ​ളാ​ണ് ഗ​വേ​ഷ​ക​സം​ഗ​മ​ത്തി​ലേ​ക്കു ക്ഷ​ണി​ക്കു​ന്ന​ത്.

ഭാ​ഷ, സാ​ഹി​ത്യം, സ​യ​ന്‍സ്, ഹ്യു​മാ​നി​റ്റീ​സ് മേ​ഖ​ല​ക​ളി​ല്‍ സ​ര്‍വ​ക​ലാ​ശാ​ലാ​ത​ല​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള മു​ഴു​വ​ന്‍സ​മ​യ ഗ​വേ​ഷ​ക​ര്‍ക്കു ഗ​വേ​ഷ​ക​സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നു യോ​ഗ്യ​മാ​യ വി​ധ​ത്തി​ല്‍ മ​ല​യാ​ള​ത്തി​ല്‍ ത​യ്യാ​റാ​ക്കി​യ പ്ര​ബ​ന്ധ​ങ്ങ​ളാ​ണ് അ​യ​യ്‌​ക്കേ​ണ്ട​ത്. വി​ദ​ഗ്ധ​സ​മി​തി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ്ര​ബ​ന്ധ​ങ്ങ​ള്‍ക്കാ​ണ് അ​വ​ത​ര​ണ​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കു​ക. ഗ​വേ​ഷ​ക​സം​ഗ​മ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന പ്ര​ബ​ന്ധ​ങ്ങ​ളി​ല്‍ മി​ക​ച്ച പ്ര​ബ​ന്ധ​ത്തി​ന് 10,000 രൂ​പ കാ​ഷ് അ​വാ​ര്‍ഡും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പ്ര​ഫ. ഉ​ല​ഹ​ന്ന​ന്‍ മാ​പ്പി​ള ഗ​വേ​ഷ​ണ പു​ര​സ്‌​കാ​രം ന​ല്‍കും.


പ്ര​ബ​ന്ധ​സം​ഗ്ര​ഹം 100 വാ​ക്കു​ക​ളി​ല്‍ ക​വി​യാ​ത്ത​തും ഗ്ര​ന്ഥ​സൂ​ചി ഉ​ള്‍പ്പെ​ടു​ത്തി​യ​തും ഗ​വേ​ഷ​ണ​രീ​തി​ശാ​സ്ത്രം പി​ന്‍പ​റ്റു​ന്ന​തും ആ​യി​രി​ക്ക​ണം. ഫോ​ണ്ട്: യു​ണി​കോ​ഡ്, സൈ​സ് 12. പ്ര​ബ​ന്ധ​സം​ഗ്ര​ഹം ല​ഭി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി: 28. പ്ര​ബ​ന്ധ​ത്തി​ന്‍റെ പൂ​ര്‍ണ​രൂ​പം ല​ഭി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി: സെ​പ്റ്റം​ബ​ർ 13. ഫോ​ൺ: 9526495868, 7034450491