സമാന്തര സർവീസ്: നടപടിക്ക് ഒരുങ്ങി മോട്ടോർ വാഹനവകുപ്പും പോലീസും
1461623
Wednesday, October 16, 2024 7:48 AM IST
ഇരിട്ടി: ബസുകൾക്ക് മുൻപിലുള്ള സമാന്തര സർവീസിനെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങി മോട്ടോർ വാഹന വകുപ്പും പോലീസും.
ഇരിട്ടി താലൂക്ക് പരിധിയിലെ വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നടപടി ശക്തമാക്കാൻ തീരുമാനമായത്. മലയോര മേഖലയിലെ സ്വകാര്യ ബസുകൾക്ക് മുൻപിൽ ഓട്ടോ, ഓട്ടോടാക്സി, ജീപ്പ് തുടങ്ങിയ വാഹനങ്ങൾ ആളുകളെ കയറ്റി പോകുന്നതിനെ കുറിച്ചുള്ള വ്യാപക പരാതിയെ തുടർന്നാണ് ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഹാളിൽ സംയുക്ത യോഗം വിളിച്ചു ചേർത്തത്.
അസോസിയേഷൻ പ്രസിഡന്റ് ടൈറ്റസ് ബെന്നി അധ്യക്ഷത വഹിച്ചു. എൻഫോഴ്സ്മെന്റ് എംവി ഐ സി.എ. പ്രദീപ് കുമാർ, ഇരിട്ടി എസ് ഐ രാജീവൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷനിൽകുമാർ, എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ്, അജയൻ പായം, സാബു സെന്റ് ജൂഡ്, പി. ചന്ദ്രൻ, ഐഎൻടിയുസി, സിഐടിയു, ബിഎംഎസ്, എസ് ടി യു തുടങ്ങിയ സംഘടനയിലെ നേതാക്കളും പങ്കെടുത്തു.