തേർത്തല്ലി എഫ്എച്ച്സി കമ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തണം
1461286
Tuesday, October 15, 2024 7:10 AM IST
തേർത്തല്ലി: തേർത്തല്ലി എഫ്എച്ച്സി കമ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തണമെന്ന് യൂണിറ്റി സോഷ്യൽ കൾച്ചറൽ ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ആലക്കോട് പഞ്ചായത്തിന് കീഴിലുള്ള തേർത്തല്ലി ഫാമിലി ഹെൽത്ത് സെന്റർ (എഫ്എച്ച്സി) അടുത്ത പ്രദേശത്തെ നിരവധിയാളുകൾ ആശ്രയിക്കുന്ന ആശുപത്രിയാണ്.
ആയതിനാൽ കിടത്തി ചികിത്സ അടക്കമുള്ള സംവിധങ്ങളോടെ കമ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
തുടർന്ന് എഫ്എച്ച്സി പരിസരം ശുചീകരിച്ചു. സുമേഷ് തോമസ്, ഷൈൻ പുതുപ്പറമ്പിൽ, മനു മാധവൻ, ഷിബു പുളിമൂട്ടിൽ, സോബിൻ ജോസഫ്, ജോഷി പോൾ, സന്തോഷ് മാത്യു, സിബി പൂകമല, കെ. ഷിജു, സി.ജെ. റോബിൻ, ഷാജി കാരികാട്ടിൽ, മനോജ് പാട്ടത്തിൽ, ബേബി കാക്കിയാനിയിൽ, മനോജ് മേക്കാട്ട്, നിധിൻ ചാക്കോ എന്നിവർ പങ്കെടുത്തു.