വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
1461324
Tuesday, October 15, 2024 10:07 PM IST
തളിപ്പറമ്പ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തളിപ്പറമ്പ് ആസാദ് നഗർ സ്വദേശിയും പരിയാരം കണ്ണൂർ ഗവ. ദന്തൽ കോളജ് വിദ്യാർഥിയുമായ മുഹമ്മദ് ഫർസീൻ (24) ആണ് മരിച്ചത്.
കുപ്പം ചുടലയിൽവച്ച് മേയ് ഒമ്പതിന് ഫർസീൻ ഓടിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരവെ ഇന്നലെ പുലർച്ചയോടെയാണ് ഫർസീൻ മരിച്ചത്. തളിപ്പറമ്പിലെ പി.വി. മുഹമ്മദ് ഫാറൂഖ്-കൊടിയിൽ സാജിദ ദമ്പതികളുടെ മകനാണ്. സഹോദരൻ: മുഹമ്മദ് സഫ്രാസ്.