ഭി​ന്ന​ശേ​ഷി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ നൂ​ത​ന സാ​ങ്കേ​തി​ക ഗ​വേ​ഷ​ണ പ​ദ്ധ​തി​യു​മാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല
Thursday, October 17, 2024 2:47 AM IST
ക​ണ്ണൂ​ർ: ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് പു​തി​യ മു​ഖം ന​ൽ​കു​ക​യാ​ണ് സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ പ​രി​ശീ​ല​ന സ​മി​തി​യും (SCERT) ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വി​ഭാ​ഗ​വും. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ന് "മൊ​ബൈ​ൽ ആ​ൻ​ഡ് IoT ലേ​ണിം​ഗ് എ​ൻ​വ​യോ​ൺ​മെ​ന്‍റ് എ​ന്ന ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ലൂ​ടെ ഭി​ന്ന​ശേ​ഷി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ, പ്ര​ധാ​ന​മാ​യും ഓ​ട്ടി​സം സ്പെ​ക്ട്രം ഡി​സോ​ഡ​ർ (ASD) വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ, ഭൗ​തി​ക​ശേ​ഷി, ശാ​രീ​രി​ക ക്ഷ​മ​ത, ആ​ശ​യ​വി​നി​മ​യ​ശേ​ഷി എ​ന്നി​വ വ​ർ​ധി​പ്പി​ക്കാ​ൻ ഗെ​യിം അ​ധി​ഷ്ഠി​ത പ​ഠ​ന​ത്തി​ൽ ഊ​ന്നി​ക്കൊ​ണ്ടു​ള്ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ നി​ർ​മി​ച്ച​ടു​ത്ത​തി​ലൂ​ടെ ഭി​ന്ന​ശേ​ഷി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ ചു​വ​ടു​വ​ച്ചി​രി​ക്കു​ക​യാ​ണ് സം​സ്ഥാ​നം.

എ​സ്‌​സി​ഇ​ആ​ർ​ടി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു വ​ർ​ഷം കൊ​ണ്ടാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. പ​ദ്ധ​തി നാ​ളെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റും.

ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഐ​ടി പ​ഠ​ന വ​കു​പ്പ് മേ​ധാ​വി ഡോ. ​എ​ൻ. എ​സ്. ശ്രീ​കാ​ന്ത്, പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​റാ​യ ഈ ​ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ൽ ഐ​ടി പ​ഠ​ന​വ​കു​പ്പി​ലെ ഡോ. ​ആ​ർ.​കെ. സു​നി​ൽ​കു​മാ​ർ, ഗ​ണി​ത​ശാ​സ്ത്ര വ​കു​പ്പി​ലെ ഡോ. ​ടി.​കെ. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ കോ-​ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ​മാ​രാ​ണ്.

ഗെ​യിം അ​ധി​ഷ്ഠി​ത പ​ഠ​നം എ​ന്ന ആ​ശ​യ​ത്തെ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി യോ​ജി​പ്പി​ച്ചു​കൊ​ണ്ട് ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ശാ​രീ​രി​ക വി​കാ​സ​ത്തെ ല​ക്ഷ്യം​വ​ച്ചു​കൊ​ണ്ടു​ള്ള പ​ദ്ധ​തി ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ത​ന്നെ ആ​ദ്യ​മാ​യി അ​വ​ലം​ബി​ച്ചു​കൊ​ണ്ട് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വി​ഭാ​ഗ​വും എ​സ്‌​സി​ഇ​ആ​ർ​ടി കേ​ര​ള​യും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ ക്കി​യ ഗ​വേ​ഷ​ണ പ​ദ്ധ​തി സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന വ​ഴി​ത്തി​രി​വാ​കാം.