പ്രഫ. ബി. മുഹമ്മദ് അഹമ്മദ് പുസ്തക ശേഖരം പീപ്പിൾസ് മിഷന് കൈമാറി
1461290
Tuesday, October 15, 2024 7:10 AM IST
കണ്ണൂർ: പ്രഫ. ബി. മുഹമ്മദ് അഹമ്മദ് തന്റെ പുസ്തക ശേഖരം പീപ്പിൾസ് മിഷന് കൈമാറി. സമയം പബ്ലിക്കേഷൻസ് ഓഫീസിൽ നടന്ന ചടങ്ങിൽ ഡോ. വി. ശിവദാസൻ എംപി ഏറ്റുവാങ്ങി. രണ്ടായിരത്തോളം പുസ്തകങ്ങളാണ് കൈമാറിയത്. കണ്ണൂർ ജില്ലയിലെ എല്ലാ വാർഡുകളിലും ലൈബ്രറി സ്ഥാപിക്കുക എന്നതാണ് പീപ്പിൾസ് മിഷന്റെ ലക്ഷ്യം.
തന്റെ സ്വകാര്യ ശേഖരത്തിലെ പുസ്തകങ്ങൾ പൂർണമായും മിഷനായി നൽകുന്നതിൽ താൻ പൂർണസന്തോഷവാനാണെന്ന് പ്രഫ. ബി. മുഹമ്മദ് പറഞ്ഞു. വായനശാലകൾ മനുഷ്യ മനസിനെ സ്വാധീനിക്കുന്നതും നേർവഴിക്ക് നയിക്കുന്നതുമായ നന്മയുടെ കേന്ദ്രങ്ങളാണ്. അതിനിയും വിശാലമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരനായ ബാലകൃഷ്ണൻ കൊയ്യോൽ, ടേബിൾ ടെനീസ് അസോസിയേഷൻ സെക്രട്ടറി പി.വി. ശിവദാസൻ എന്നിവർ പങ്കെടുത്തു.