പള്ളിയിലും വ്യാപാര സ്ഥാപനങ്ങളിലും കവർച്ച
1461619
Wednesday, October 16, 2024 7:48 AM IST
കൊട്ടിയൂർ: നീണ്ടുനോക്കിയിൽ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലും വ്യാപാര സ്ഥാപനങ്ങളിലും കവർച്ച. പള്ളിയുടെ മുൻവശത്തും കുരിശടിയിലുമായുള്ള നേർച്ചപ്പെട്ടികൾ കുത്തിത്തുറന്ന് പണം കവർന്നു.
ടൗണിലെ വി.പി. ഉസ്മാന്റെ മത്സ്യക്കട, മാത്യു കടപ്പൂരിന്റെ ഇറച്ചിക്കട, ജോസി കുര്യന്റെ ഫ്ലോർമിൽ, കുടുംബശ്രീ വനിതാ ഹോട്ടൽ എന്നിവിടങ്ങളിലാണ് കവർച്ച. മോഷ്ടാവിന്റേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കേളകം എസ്ഐ സബ് ഇൻസ്പെക്ടർ വി.വി. ശ്രീജേഷിന്റെ നേതൃത്വത്തിലെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. മുന്പ് കൊട്ടിയൂരിൽ വ്യാപാര സ്ഥാപനത്തിന് തീവച്ച സംഭവവം കടകളിൽ കവർച്ചയും നടന്നിരുന്നു. ഈ കേസുകളിലെ പ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല.