പെ​ൻ​ഷ​ൻ​കാ​രോ​ടു​ള്ള ക്രൂ​ര​ത അ​വ​സാ​നി​പ്പി​ക്ക​ണം:​ കെ​എ​സ്എ​സ്പി​എ
Thursday, October 17, 2024 2:48 AM IST
ച​പ്പാ​ര​പ്പ​ട​വ്: സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രോ​ടു​ള്ള മ​നു​ഷ്യ​ത്വ ര​ഹി​ത​മാ​യ ക്രൂ​ര​ത സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കി​ല മു​ൻ ഡ​യ​റ​ക്ട​ർ പി.​പി. ബാ​ല​ൻ ആ​വ​ശ്യ​പ്പെ​ട്ടു.​കെ​എ​സ്എ​സ്പി​എ ച​പ്പാ​ര​പ്പ​ട​വ് മ​ണ്ഡ​ലം വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ല​ഭി​ക്കാ​നു​ള്ള ക്ഷാ​മാ​ശ്വാ​സ​വും പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക​യും എ​ത്ര​യും വേ​ഗം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ്കു​ട്ടി സ്ക​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് മെ​ംബർ കെ. ​രാ​മ​കൃ​ഷ്ണ​ൻ, പി. ​സു​ഗ​ദേ​വ​ൻ, പി.​ജെ. മാ​ത്യു,ടി.​വി. ശ്രീ​ധ​ര​ൻ,പി.​എ. കു​ര്യാ​ക്കോ​സ്, എം. ​രാ​ജ​ൻ, ച​പ്പാ​ര​പ്പ​ട​വ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കു​വേ​രി​ക്കാ​ര​ൻ ബാ​ല​കൃ​ഷ്ണ​ൻ, കൂ​വേ​രി ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പോ​ത്ത​നാം​ത​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ടി.​ജെ. ജോ​ർ​ജ് പ്ര​സി​ഡ​ന്‍റ്, കെ.​എ. തോ​മ​സ്, എം. ​ജി. ന​ളി​നി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), എം.​രാ​ജ​ൻ (സെ​ക്ര​ട്ട​റി), ഡി. ​മാ​ത്തു​ക്കു​ട്ടി, കെ. ​ഷാ​ജി സെ​ബാ​സ്റ്റ്യ​ൻ (ജോ​യി​ൻ സെ​ക്ര​ട്ട​റി​മാ​ർ), എ​ൻ.​കെ. ജോ​സ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.