സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1461285
Tuesday, October 15, 2024 7:10 AM IST
ചെമ്പേരി: വൈസ്മെൻ ഇന്റർനാഷണൽ ചെമ്പേരി ക്ലബ്, മാതൃവേദി ചെമ്പേരി യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു.
ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. ചെമ്പേരി വൈസ്മെൻ ക്ലബ് പ്രസിഡന്റ് സാബു മണിമല അധ്യക്ഷത വഹിച്ചു. മാതൃവേദി തലശേരി അതിരൂപത പ്രസിഡന്റ് ഷീബ തെക്കേടം, വൈസ്മെൻ ക്ലബ് മുൻ പ്രസിഡന്റ് ബെന്നി സെബാസ്റ്റ്യൻ, സെക്രട്ടറി ഷാജു വടക്കേൽ, ട്രഷറർ ബിനോയ് ചെംബ്ലായിൽ എന്നിവർ പ്രസംഗിച്ചു.
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഗീത മേക്കോത്ത് ബോധവത്കരണ ക്ലാസ് നയിച്ചു. ഡോ. ടി.എൻ.നീലിമ, ഡോ. ഗീത മേക്കോത്ത് എന്നിവർ രോഗികളെ പരിശോധിച്ച് ചികിത്സ നിർണയിച്ചു.