‌ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ക​രി​ക്കു​ലം : മ​ന്ത്രി ശി​വ​ൻ​കു​ട്ടി
Friday, October 18, 2024 8:18 AM IST
ക​ണ്ണൂ​ർ: ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി പ്ര​ത്യേ​ക ക​രി​ക്കു​ലം ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് സ​ർ​ക്കാ​രെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. സ​ർ​ക്കാ​രി​ന്‍റെ നൂ​റു ദി​ന ക​ർ​മ പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​സ്‌​സി​ഇ​ആ​ർ​ടി​യും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യും സം​യു​ക്ത മാ​യി പൂ​ർ​ത്തീ​ക​രി​ച്ച ഗ​വേ​ഷ​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മാ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ പ​രി​ശീ​ല​ന സ​മി​തി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്‌​കൂ​ൾ ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ടാ​ണ് സ്‌​കൂ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ "മൊ​ബൈ​ൽ ആ​ൻ​ഡ് ഐ​ഒ​ടി ഓ​ഗ്മെ​ന്‍റ​ഡ് ലേ​ണിം​ഗ്എ​ൻ​വി​യോ​ൺ​മെ​ന്‍റ് ഫോ​ർ സ്‌​പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ എ​ന്ന ഗ​വേ​ഷ​ണ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. സ​വി​ശേ​ഷ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ഇ​ൻ​ക്ലൂ​സീ​വ് സ്‌​പോ​ർ​ട്‌​സ് മാ​ന്വ​ൽ രൂ​പീ​ക​രി​ക്കു​ക​യും ന​വം​ബ​റി​ൽ കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ ഇ​ൻ​ക്ലൂ​സീ​വ് സ്‌​പോ​ർ​ട്‌​സ് ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്രീ​പ്രൈ​മ​റി മു​ത​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്‌​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സി​ന്‍റെ സാ​ധ്യ​ത ക​ളെ സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും ഈ ​മേ​ഖ​ല​യി​ൽ പ​രി​ശീ​ല​നം ന​ല്കി ക​ഴി​ഞ്ഞു. കു​ട്ടി​ക​ൾ​ക്കാ​യി റോ​ബോ​ട്ടി​ക് കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്ത​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഐ​ടി വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ ആ​ർ​ടി​സൈ​ൻ സ്റ്റാ​ർ​ട്ട​പ്പി​ന്‍റെ ലോ​ഞ്ചിം​ഗ് മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ഗ​വേ​ഷ​ണ പ​ദ്ധ​തി​യു​ടെ ടീം ​അം​ഗ​ങ്ങ​ൾ​ക്ക് മ​ന്ത്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി.എം. ​വി​ജി​ൻ എം​എ​ൻ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ പ്ര​ഫ. ജോ​ബി കെ ​ജോ​സ്, എ​സ്‌​സി​ഇ​ആ​ർ​ടി ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ.​കെ. ജ​യ​പ്ര​കാ​ശ്, കെ.​പി അ​നീ​ഷ് കു​മാ​ർ, കെ.​വി. പ്ര​മോ​ദ് കു​മാ​ർ, കെ. ​ആ​ര്യ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.