അ​ബു​ദാ​ബി​യി​ൽ വാ​ഹ​നാ​പ​ക​ടം; ക​ണ്ണൂ​ർ സ്വ​ദേ​ശി മ​രി​ച്ചു
Tuesday, October 15, 2024 10:07 PM IST
ക​ല്യാ​ശേ​രി: അ​ബു​ദാ​ബി ബ​നി​യാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ക​ണ്ണൂ​ർ മാ​ങ്ങാ​ട് ത​ളി​യി​ൽ സ്വ​ദേ​ശി നീ​ലി​യാ​ർ കോ​ട്ട​ത്തി​നു സ​മീ​പം കോ​ക്കാ​ട​ന്‍ റ​ജി​ലാ​ല്‍ (50) മ​രി​ച്ചു.

അ​ല്‍ മ​ന്‍​സൂ​ര്‍ കോ​ണ്‍​ട്രാ​ക്‌​ടിം​ഗ് ക​മ്പ​നി​യി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തി​രു​ന്ന റ​ജി​ലാ​ല്‍ ജോ​ലി​ക​ഴി​ഞ്ഞു തി​രി​ച്ചു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം.

കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​റി​ന്‍റെ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ഓ​ഡി​റ്റ​റാ​യി​രു​ന്ന റ​ജി​ലാ​ല്‍ ശ​ക്തി തി​യേ​റ്റേ​ഴ്സ് അ​ബു​ദാ​ബി​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​ണ്. ഭാ​ര്യ: മാ​യ റ​ജി​ലാ​ല്‍ കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റ​റി​ന്‍റെ വ​നി​താ ക​മ്മി​റ്റി അം​ഗ​മാ​ണ്. ദീ​ര്‍​ഘ​കാ​ലം ഒ​മാ​നി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന റ​ജി​ലാ​ല്‍ ക​ഴി​ഞ്ഞ എ​ട്ടു​വ​ര്‍​ഷ​മാ​യി കു​ടും​ബ​സ​മേ​തം അ​ബു​ദാ​ബി​യി​ലാ​ണ്.


മ​ക്ക​ള്‍: നി​ര​ഞ്ജ​ന്‍ (ചെ​ന്നൈ​യി​ൽ മൂ​ന്നാം വ​ര്‍​ഷ ഫാ​ഷ​ന്‍ ഡി​സൈ​ന​ര്‍ വി​ദ്യാ​ര്‍​ഥി), ലാ​ല്‍ കി​ര​ണ്‍ (ജെം​സ് യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ന്‍ സ്‌​കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി). ബ​നി​യാ​സ് സെ​ന്‍​ട്ര​ല്‍ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം അ​ന്തി​മ ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം ഇ​ന്ന് ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. തു​ട​ർ​ന്ന് സം​സ്കാ​രം ന​ട​ക്കും.