പയ്യന്നൂർ നഗരസഭയിൽ അഴിമതി ഭരണം: സോണി സെബാസ്റ്റ്യൻ
1461620
Wednesday, October 16, 2024 7:48 AM IST
പയ്യന്നൂർ: പയ്യന്നൂർ നഗരസഭ ഭരണം അഴിമതിസഭ ഭരണമായി മാറിയെന്ന് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ. യുഡിഎഫ് പയ്യന്നൂർ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂരിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി നടത്തിയ മാർച്ചും ഉപരോധ സമരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദോഗസ്ഥരും ഭരണകർത്താക്കളും ചേർന്ന് നഗരസഭയിൽ നടക്കുന്ന എല്ലാ പൊതുമരാമത്ത് പ്രവർത്തികളിലും കമ്മീഷൻ പറ്റി പദ്ധതികൾ താറുമാറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ യുഡി എഫ് ചെയർമാൻ എ.രുപേഷ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.ടി. സഹദുള്ള, വി.കെ.ഷാഫി, എ.പി.നാരായണൻ, എം.കെ.രാജൻ, എം.ഉമ്മർ, കെ.ജയരാജ്, കെ.കെ. ഫൽഗുനൻ, എസ്.എ.ഷുക്കൂർ ഹാജി, ഡി.കെ.ഗോപിനാഥ് , വി.സി.നാരായണൻ എന്നിവർ പ്രസംഗിച്ചു.