സീ​യോ​ൻ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് തുടക്കമായി
Friday, October 18, 2024 8:18 AM IST
നെ​ല്ലി​ക്കു​റ്റി: ദൈ​വ​വ​ച​നം വി​ശ്വാ​സ ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​നം എ​ന്ന ധ്യാ​ന ചി​ന്ത​യോ​ടെ നെ​ല്ലി​ക്കു​റ്റി​യി​ൽ മൂ​ന്നു​ദി​വ​സ​ത്തെ സാ​യാ​ഹ്ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ബി​ജു മു​ട്ട​ത്തു​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദൈ​വ​വ​ച​നം ഇ​രു​ളി​ൽ പ്ര​കാ​ശി​ക്കു​ന്ന വെ​ളി​ച്ചം ആ​ണെ​ന്നും ആ​ധു​നി​ക​ലോ​ക​ത്ത് വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ ദൈ​വ​ത്തി​ൽ അ​ടി​യു​റ​ച്ച ജീ​വി​ത​ങ്ങ​ൾ​ക്ക് സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു ഓ​ലി​യ്ക്ക​ൽ, ഫാ. ​ജോ​സ​ഫ് മ​ഞ്ച​പ്പി​ള്ളി​ൽ, ഫാ. ​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ എം​എ​സ്എം​ഐ ക​ണ്ണൂ​ർ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ലൂ​സി ജോ​സ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ ടെ​സി​ൻ ആ​ൻ​ഡ്രൂ​സ്, സീ​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജോ​മേ​രി, സി​സ്റ്റ​ർ മ​രി​യ​റ്റ്, സി​സ്റ്റ​ർ ഷൈ​ജി പോ​ൾ, ബി​ജു ത​യ്യി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ജി കാ​ക്ക​നാ​ട്ട് എ​ന്നി​വ​രാ​ണ് ക​ൺ​വ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.


ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന​ലെ ബ്ര​ദ​ർ ജോ​ൺ​പോ​ൾ വ​ച​ന സ​ന്ദേ​ശം ന​ൽ​കി. ആ​യി​ര​ങ്ങ​ൾ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ​യാ​ണ് എ​ല്ലാ​ദി​വ​സ​വും ക​ൺ​വ​ൻ​ഷ​ൻ. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും വേ​ണ്ട ഇ​രി​പ്പി​ട സൗ​ക​ര്യ​ങ്ങ​ളും പ​ന്ത​ലും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ക​ൺ​വ​ൻ​ഷ​ൻ നാ​ളെ സ​മാ​പി​ക്കും.