ക്ഷീ​ര ക​ർ​ഷ​ക​നെ ആ​ദ​രി​ച്ചു
Friday, October 18, 2024 8:18 AM IST
പ​യ്യാ​വൂ​ർ: മ​ട​മ്പം മേ​രി​ലാ​ൻ​ഡ് ഹൈ​സ്കൂ​ൾ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ട​മ്പ​ത്തെ ക്ഷീ​ര ക​ർ​ഷ​ക​നാ​യ നെ​ല്ലി​ക്കാ​ക്ക​ണ്ട​ത്തി​ൽ എ​ൻ.​എ​ൽ.​ലൂ​ക്ക​യു​ടെ ഫാ​മി​ലെ​ത്തി ആ​ദ​രി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ അ​ദ്ദേ​ഹം വ​ള​ർ​ത്തു​ന്ന പ​ശു​ക്ക​ളെ കാ​ണു​ക​യും അ​വ​യു​ടെ പ​രി​പാ​ല​ന രീ​തി​ക​ൾ, പാ​ൽ ഉ​ത്പാ​ദ​നം എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു. ക്ഷീ​ര ക​ർ​ഷ​ക​ൻ എ​ന്ന നി​ല​യി​ൽ താ​ൻ സം​തൃ​പ്ത​നാ​ണെ​ന്നും ഈ ​തൊ​ഴി​ൽ ലാ​ഭ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളോ​ട് പ​റ​ഞ്ഞു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ന​മി​ത, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് അ​ധ്യാ​പ​ക​രാ​യ ജോ​സ് മോ​ൻ മാ​ത്യു, സി​റി​ൽ സി​റി​യ​ക്, ഷീ​ബ തോ​മ​സ്, മി​നി​മോ​ൾ ജോ​സ​ഫ്, വി​പി​ൻ​ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.