ഈ​ഗോ​യി​സ​ത്തി​ന്‍റെ ര​ക്ത​സാ​ക്ഷി: അ​ബ്ദു​ൾ ക​രീം ചേ​ലേ​രി
Thursday, October 17, 2024 2:47 AM IST
ക​ണ്ണൂ​ര്‍: ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യെ ന​യി​ക്കു​ന്ന ഈ​ഗോ​യി​സ​ത്തി​ന്‍റെ​യും ക​ള​ക്ട​റു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​വും നി​സം​ഗ​പൂ​ര്‍​ണ​വു​മാ​യ സ​മീ​പ​ന​ത്തി​ന്‍റെ​യും ര​ക്ത​സാ​ക്ഷി​യാ​ണ് എ​ഡി​എം ന​വീ​ന്‍ ബാ​ബു​വെ​ന്ന് മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ ക​രീം ചേ​ലേ​രി.
മു​സ്‌​ലിം ലീ​ഗ് ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ ജ​ന​കീ​യ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജീ​വ​ന​ക്കാ​ര​നാ​യ പ്ര​ശാ​ന്ത​ന്‍ എ​ങ്ങ​നെ പെ​ട്രോ​ള്‍ പ​മ്പി​ന് അ​പേ​ക്ഷി​ച്ചു​വെ​ന്നും അ​തി​നെ​ങ്ങ​നെ ക​ള​ക്ട​ര്‍ അ​ട​ക്കം അ​നു​മ​തി കൊ​ടു​ത്തു​വെ​ന്നും വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ടി. സ​ഹ​ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ര്‍ മു​സ് ലി​ഹ് മ​ഠ​ത്തി​ല്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ മ​ഹ​മൂ​ദ് ക​ട​വ​ത്തൂ​ര്‍, കെ.​എ ല​ത്തീ​ഫ്, കെ.​പി. താ​ഹി​ര്‍, കെ.​വി. മു​ഹ​മ്മ​ദ​ലി, ഇ​ബ്രാ​ഹിം കു​ട്ടി തി​രു​വ​ട്ടൂ​ര്‍, ടി.​എ. ത​ങ്ങ​ള്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.