പു​തി​യ​ങ്ങാ​ടി​യി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Thursday, October 17, 2024 2:48 AM IST
പ​ഴ​യ​ങ്ങാ​ടി: പു​തി​യ​ങ്ങാ​ടി ചൂ​ട്ടാ​ട് അ​ഴി​മു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് 12 പേ​ർ ക​ട​ലി​ൽ വീ​ണു. മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് സം​ഭ​വം. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ കാ​ളു ബ​ഹ്റ (42), ജ​ഗ​ൻ​നാ​ഥ് (32), ആ​സാം സ്വ​ദേ​ശി ഇ​ബ്രാ​ഹിം (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പു​തി​യ​ങ്ങാ​ടി മൊ​ട്ടാ​ന്പ്ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. അ​മ്പ​തി​നാ​യി​രം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. നാ​ലു ദി​വ​സം മു​ന്പ് അ​ഴി​മു​ഖ​ത്ത് സ​മാ​ന​മാ​യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു​പേ​രെ ലൈ​ഫ് ഗാ​ർ​ഡു​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.