മാസ്റ്റേഴ്സ് നീന്തലിൽ സ്വർണമടക്കം നാലു മെഡലുമായി പേരാവൂർ സ്വദേശി
1461296
Tuesday, October 15, 2024 7:10 AM IST
പേരാവൂര്‍: തൃശൂര്‍ വിമല കോളജ് ഇന്റർനാഷണല്‍ അക്വാറ്റിക്സ് അക്കാഡമിയില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ ഉള്‍പ്പെടെ നാല് മെഡലുകൾ കരസ്ഥമാക്കി പേരാവൂർ സ്വദേശി. തെറ്റുവഴിയിലെ ജോയി കോക്കാട്ട് ആണ് നാടിന് അഭിമാനമായത്.
100 മീറ്ററില്‍ സ്വര്‍ണവും 50 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റർ എന്നിവയിൽ വെള്ളിയും നേടിയാണ് ജോയി മിന്നും താരമായത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജോയി ഇതിനകം സംസ്ഥാനതലത്തിൽ പത്ത് മെഡലുകൾ നേടിയിട്ടുണ്ട്. നവംബറിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. അടിച്ചൂറ്റിപാറയിലെ കോക്കാട്ട് കെ.കെ. ചാക്കോ-മറിയം ചാക്കോ ദമ്പതികളുടെ മകനാണ്. റെജിയാണ് ഭാര്യ. അമല്‍, അനില്‍, അലീന എന്നിവര്‍ മക്കളാണ്.