നെടുംപൊയിൽ-മാനന്തവാടി ചുരം പാതയിൽ വീണ്ടും മണ്ണിടിച്ചിൽ, പണി നിർത്തിവച്ചു
1461629
Wednesday, October 16, 2024 7:49 AM IST
നെടുംപൊയിൽ: നെടുംപൊയിൽ-മാനന്തവാടി ചുരം പാതയിൽ നിർമാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിൽ. മണ്ണിടിച്ചിൽ തുടരുന്ന സാഹചര്യത്തിൽ നിർമാണ പ്രവൃത്തി നിർത്തി വെക്കാൻ പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകി.
തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയിലാണ് നിർമാണ പ്രവൃത്തി നടക്കുന്നതിന്റെ മുകൾ ഭാഗത്ത് നിന്ന് മണ്ണിടിച്ചിലുണ്ടായത്. കോൺക്രീറ്റ് പില്ലർ വാർക്കുന്നതിനായി കുഴിയെടുത്ത സ്ഥലത്താണ് മണ്ണിടിഞ്ഞുവീണത്. ദിവസങ്ങൾക്ക് മുമ്പ് ഇവിടെ മണ്ണിടിഞ്ഞ് വീണ് നിർമാണ പ്രവൃത്തിക്കിടെ തൊഴിലാളി മരണപ്പെട്ടിരുന്നു.