പിക്കപ്പ് വാൻ ബൈക്കിലും വൈദ്യുത തൂണിലും ഇടിച്ച് മറിഞ്ഞു
1461294
Tuesday, October 15, 2024 7:10 AM IST
പഴയങ്ങാടി: പഴയങ്ങാടി- പിലാത്തറ കെഎസ്ടിപി റോഡിൽ പിക്കപ്പ് വാൻ ബൈക്കിലും വൈദ്യുത തൂണിലും ഇടിച്ച് മറിഞ്ഞു. ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ചെറുതാഴം അന്പലറോഡിലായിരുന്നു അപകടം.
സ്റ്റേഷനറി സാധനങ്ങളുമായി കണ്ണൂരിൽനിന്ന് കാസർഗോഡേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപെട്ടത്. വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ ഇടിച്ച ശേഷം സമീപത്തെ വൈദ്യുത തൂണും ഇടിച്ചു തകർത്തു.
തകർന്ന വൈദ്യുത തൂണുമായി മുന്നോട്ട് നീങ്ങിയ ശേഷമാണ് വാഹനം നിന്നത്. മൂന്നു ഭാഗത്തു നിന്നും വാഹനങ്ങൾ കടുന്നു വരുന്ന സ്ഥലത്താണ് അപകടം നടന്നത്. ഗതാഗത നിയന്ത്രണത്തിന് ഇവിടെ സിഗ്നൽ സംവിധാനമില്ലാത്ത് കാരണം അപകടങ്ങൾ പതിവാണ്.