പഴകിയ ഭക്ഷണം പിടികൂടി
1461630
Wednesday, October 16, 2024 7:49 AM IST
ഇരിട്ടി: പായം പഞ്ചായത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. കൂട്ടുപുഴ, വളവുപറ, വള്ളിത്തോട് എന്നിവടങ്ങളിൽ വള്ളിത്തോട് കുടുംബരോഗ്യകേന്ദ്രം ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്.
ഹോട്ടലുകൾ, ബേക്കറി , തട്ടുകട മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പഴകിയ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതായും കുടിവെള്ളം സൂക്ഷിക്കുന്ന ഓവർഹെഡ് ടാങ്കുകൾ വൃത്തിഹീനമായും കാണപ്പെട്ടു.
മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടത്തിനും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനും സി ഒ ടി പി എ ബോർഡ് പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഫൈൻ ഈടാക്കുകയും ചെയ്തു. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച വളവുപറയിലെ നൊസ്റ്റാൾജിയ തട്ടുകട അടച്ചുപൂട്ടി. ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് കുറ്റ്യാനി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.സിജു, ജിതിൻ ജോർജ്, റീജ എന്നിവർ പങ്കെടുത്തു.