ആ​റ​ളം ഫാ​മി​ൽ ഇ​ഞ്ചി ഉ​ദ്യാ​നം ഒ​രു​ങ്ങു​ന്നു
Thursday, October 17, 2024 2:48 AM IST
ഇ​രി​ട്ടി: മ​ല​ബാ​ർ ബോ​ട്ടാ​നി​ക്ക​ൽ ഗാ​ർ​ഡ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​റ​ളം ഫാ​മി​ൽ ഇ​ഞ്ചി ഉ​ദ്യാ​നം ഒ​രു​ക്കു​ന്നു. മു​ൻ കാ​ലി​ക്ക​റ്റ്‌ യൂ​ണി​വേ​ഴ്സി​റ്റി ബോ​ട്ട​ണി വി​ഭാ​ഗം മേ​ധാ​വി​യും, മ​ല​ബാ​ർ ബോ​ട്ടാ​നി​ക്ക​ൽ ഗാ​ർ​ഡ​ൻ എ​മെ​ർ​റ്റ​സ് പ്ര​ഫ​സ​റു​മാ​യ ഡോ. ​എം. സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​റ​ളം ഫാ​മി​ൽ ഉ​ദ്യാ​നം ആ​രം​ഭി​ക്കു​ന്ന​ത്. മ​ല​ബാ​ർ ബോ​ട്ടാ​നി​ക്ക​ൽ ഗാ​ർ​ഡ​ന്‍റെ ഡ​യ​റ​ക്ട​ർ ഇ​ൻ​ചാ​ർ​ജ് ഡോ. ​എ​ൻ.​എ​സ്. പ്ര​ദീ​പ് , ആ​റ​ളം ഫാം ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ഡോ. ​കെ.​പി. നി​തീ​ഷ് കു​മാ​റി​ന് തൈ​ക​ൾ കൈ​മാ​റി പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു . ച​ട​ങ്ങി​ൽ മ​ല​ബാ​ർ ബോ​ട്ടാ​നി​ക്ക​ൽ ഗാ​ർ​ഡ​ന്‍റെ സ​യ​ന്‍റി​സ്റ്റ് ഡോ. ​ര​ഗു​പ​തി പ​ങ്കെ​ടു​ത്തു.

ആ​റ​ളം ഫാം ​മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കാ​ർ​ത്തി​ക് പാ​ണി​ഗ്ര​ഹി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ105 ഇ​ന​ത്തി​ൽ​പ്പെ​ട്ട ഇ​ഞ്ചി വ​ർ​ഗ​ങ്ങ​ളാ​ണ് ഫാ​മി​ലെ ഉ​ദ്യാ​ന​ത്തി​ൽ ഒ​രു​ക്കു​ന്ന​ത്. ഇ​തി​നു​വേ​ണ്ട എ​ല്ലാ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ളും കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ലും മ​ല​ബാ​ർ ബോ​ട്ടാ​നി​ക്ക​ൽ ഗാ​ർ​ഡ​നും ന​ല്കും.


ആ​റ​ളം ഫാ​മി​ന്‍റെ വൈ​വി​ധ്യ​വ​ത്ക​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മ​ലേ​ഷ്യ, താ​യ്‌​ല​ൻ​ഡ്, ചൈ​ന, സൗ​ത്ത് അ​മേ​രി​ക്ക, ബ്ര​സീ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ഞ്ചി ഇ​ന​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ജി​ല്ല​യി​ലെ ആ​ദ്യ ഇ​ഞ്ചി ഉ​ദ്യാ​ന​മാ​ണ് ആ​റ​ളം ഫാ​മി​ൽ ഒ​രു​ങ്ങു​ന്ന​ത്.