ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം സമാപിച്ചു
1461624
Wednesday, October 16, 2024 7:48 AM IST
കൂത്തുപറമ്പ്: ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ ശാസ്ത്രമേളയിൽ എച്ച്എസ് വിഭാഗത്തിൽ നിർമലഗിരി റാണി ജയ് എച്ച്എസ്എസ് ചാമ്പ്യൻമാരായി. എച്ച്എസ്എസ് വിഭാഗത്തിൽ ജിഎച്ച്എസ്എസ് കൂത്തുപറമ്പാണ് ചാമ്പ്യന്മാർ. യുപി വിഭാഗത്തിൽ എരുവട്ടി യുപി സ്കൂൾ ചാമ്പ്യന്മാരായി.
ഐടി മേള എച്ച്എസ് വിഭാഗത്തിൽ നിർമലഗിരി റാണി ജയ് എച്ച്എസ്എസ് ചാമ്പ്യന്മാരായപ്പോൾ എച്ച്എസ്എസ് വിഭാഗത്തിൽ ജിഎച്ച്എസ്എസ് കൂത്തുപറമ്പ് ജേതാക്കളായി. ഗണിത ശാസ്ത്രമേളയിൽ എച്ച്എസ് വിഭാഗത്തിൽ കൂത്തുപറമ്പ് എച്ച്എസ്എസ് ആണ് ചാമ്പ്യന്മാർ. എച്ച്എസ്എസ് വിഭാഗത്തിൽ ജിഎച്ച്എസ്എസ് കൂത്തുപറമ്പ് ഒന്നാമതായി.
റാണിജയ് എച്ച്എസ്എസിൽ നടന്ന ശാസ്ത്രോത്സവം കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി.സുജാത ഉദ്ഘാടനം ചെയ്തു. എഇഒ കെ.പി. സുധീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മേഴ്സി കുന്നത്തുപുരയിടം, കെ.എസ്. സഞ്ജീവ് രാജ്, എം.കെ. അരുണ, കെ.കെ. മിഥിലാജ്, പിടിഎ പ്രസിഡന്റ് അഷ്റഫ് ഹാജി എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ എം.വി. ശ്രീജ അധ്യക്ഷത വഹിച്ചു. എഇഒ കെ.പി. സുധീർ സമ്മാനദാനം നിർവഹിച്ചു.
കുറുമ്പുക്കൽ മാപ്പിള എൽപി സ്കൂൾ മുഖ്യാധ്യാപകൻ പി. ഷറഫുദ്ദീൻ, റാണി ജയ് എച്ച്എസ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ധന്യ റോസ് പാറയ്ക്കൽ, മദർ പിടിഎ പ്രസിഡന്റ് വിനീത നെബു, പിടിഎ വൈസ് പ്രസിഡന്റ് ജോവിൻ ജോർജ്, അക്കാദമിക് കൗൺസിൽ സെക്രട്ടറി പി.വി. ദിജേഷ് എന്നിവർ പ്രസംഗിച്ചു.