റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് 12.5 ലക്ഷം തട്ടിയതിന് കേസ്
1461621
Wednesday, October 16, 2024 7:48 AM IST
അഞ്ചരക്കണ്ടി: ഇന്ത്യൻറെയിൽവേയിൽ ക്ലർക്ക് തസ്തികയിൽ ജോലി വാഗ്ദാനം നൽകി 12,50,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചുവെന്ന യുവാവിന്റെ പരാതിയിൽ അഞ്ചു പേർക്കെതിരേ പിണറായി പോലീസ് കേസെടുത്തു. അഞ്ചരക്കണ്ടി ഓടത്തിൽ പീടികയിലെ പി.കെ. സ്വാതിഷിന്റെ പരാതിയിൽ മക്രേരിയിലെ ലാൽചന്ദ്, ചൊക്ലിയിലെ കെ.ശശി, കോട്ടയത്തെ ശരത്, ഗീതാറാണി, എബി എന്നിവർക്കെതിരെയാണ് കേസ്.
കഴിഞ്ഞ വർഷം ഡിസംബർ അഞ്ചു മുതൽ രണ്ടു ഗഡുക്കളായി 12,50,000 രൂപ വാങ്ങുകയും റെയിൽവേയുടെ വ്യാജസീൽ പതിച്ച നിയമന ഉത്തരവ് നൽകി വഞ്ചിച്ചെന്നുമാണ് പരാതി.