എ​ഡി​എ​മ്മി​നെ​തി​രെ​യു​ള്ള അ​ഴി​മ​തി ആ​രോ​പ​ണം സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണം: മാ​ർ​ട്ടി​ൻ ജോ​ർ​ജ്
Thursday, October 17, 2024 2:47 AM IST
ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​നെ​തി​രെ ഉ​യ​ര്‍​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ ഒ​രു പാ​ട് ദു​രൂ​ഹ​ത​ക​ളും സം​ശ​യ​ങ്ങ​ളു​മു​ള്ള​തി​നാ​ല്‍ ഈ ​വി​ഷ​യ​ത്തി​ലും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ഡി​എ​മ്മി​നു കൈ​ക്കൂ​ലി ന​ല്‍​കി​യ​താ​യി പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള ടി.​വി പ്ര​ശാ​ന്ത​നെ​തി​രെ​യും അ​ന്വേ​ഷ​ണം വേ​ണം. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ ഇ​ത്ത​ര​ത്തി​ല്‍ വ്യാ​പാ​ര സ്ഥാ​പ​നം തു​ട​ങ്ങു​ന്ന​ത് ച​ട്ട​ലം​ഘ​ന​മാ​ണ്.

ല്‍​കി​യെ​ന്ന് പ​റ​യു​ന്ന​ത​ല്ലാ​തെ തെ​ളി​വു​ക​ള്‍ പു​റ​ത്തു​വി​ടാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. ന​വീ​ൻ ബാ​ബു​വി​നെ​തി​രേ കൃ​ത്യ​മാ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്കി​യ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് എ​ഡി​എ​മ്മി​ന്‍റെ യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് അ​ധി​ക്ഷേ​പ പ്ര​സം​ഗം ന​ട​ത്തി അ​ത് കൃ​ത്യ​മാ​യി വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി സം​പ്രേ​ഷ​ണം ചെ​യ്ത​ത്.

പി.​പി. ദി​വ്യ​യു​ടേ​യും പ​രാ​തി​ക്കാ​ര​നാ​യ പ്ര​ശാ​ന്ത​ന്‍റെ​യും ഫോ​ണ്‍​കോ​ളു​ക​ള്‍ പ​രി​ശോ​ധി​ക്ക​ണം. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ​ല​ക്ട്രീ​ഷ​നാ​യി ജോ​ലി ചെ​യ്യു​ന്ന പ്ര​ശാ​ന്ത​ന്‍ പെ​ട്രോ​ള്‍ പ​മ്പ് അ​നു​മ​തി​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യ​ത് സ​ര്‍​വീ​സ് ച​ട്ട ലം​ഘ​ന​മാ​ണ്.

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തു മാ​ത്ര​മ​ല്ല കൈ​ക്കൂ​ലി ന​ല്‍​കു​ന്ന​തും കു​റ്റ​ക​ര​മാ​ണെ​ന്നി​രി​ക്കെ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​ടി​യാ​യ പ്ര​ശാ​ന്ത​നെ​തി​രേ​യും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും മാ​ർ​ട്ടി​ൻ ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.


രാ​പ്പ​ക​ൽ സ​ത്യ​ഗ്ര​ഹം സ​മാ​പി​ച്ചു

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​യാ​യ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കു​ക, ദി​വ്യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​യ്ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി ആ​രം​ഭി​ച്ച രാ​പ്പ​ക​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. സ​ത്യ​ഗ്ര​ഹ സ​മാ​പ​നം കെ ​പി​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. നി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. എ.​ഡി. മു​സ്ത​ഫ, സ​ജീ​വ് മാ​റോ​ളി ,ടി.​ഒ. മോ​ഹ​ന​ൻ,അ​ബ്ദു​ൽ ക​രീം ചേ​ലേ​രി, സി.​എ. അ​ജീ​ർ ,കെ.​ടി. സ​ഹ​ദു​ള്ള, സു​നി​ൽ കു​മാ​ർ, കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ , മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ, ലി​സി ജോ​സ​ഫ്, റി​ജി​ൽ മാ​ക്കു​റ്റി, അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ ,കെ.​സി. ഗ​ണേ​ഷ​ൻ , സു​ധീ​പ് ജ​യിം​സ്, എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ , യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​ന​ൻ , കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി.​അ​തു​ൽ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ മ​ഠ​ത്തി​ൽ, ര​ജി​ത്ത് നാ​റാ​ത്ത് ,കെ ​പി സാ​ജു ,റ​ഷീ​ദ് ക​വ്വാ​യി ,രാ​ഹു​ൽ കാ​യ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.