ന​വീ​ൻ ബാ​ബു​വി​ന്‍റെ മരണം: പ്ര​തി​ഷേ​ധ പ്ര​ക​ട​നം നടത്തി
Friday, October 18, 2024 8:18 AM IST
ചെ​മ്പേ​രി: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ കോ​ൺ​ഗ്ര​സ് ശ്രീ​ക​ണ്ഠ​പു​രം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പേ​രി ടൗ​ണി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡോ. ​കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷി​നോ സി​ബി പാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ ശ്രീ​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി, ഷീ​ജ ഷി​ബു, കാ​ർ​ത്തി​ക ഗം​ഗാ​ധ​ര​ൻ, ഷൈ​ല​ജ മോ​ഹ​ന​ൻ, ഷെ​ൽ​സി ഏ​ബ്ര​ഹാം, സെ​ലി​ൻ ഷാ​ജി, എ.​പി. സെ​യ്ദ, കെ.​പി. മേ​രി, ഷാ​ലി​ത മാ​ത്യു, എം.​ജെ. ജൂ​ലി​യ, അ​ർ​ഷ ഗം​ഗാ​ധ​ര​ൻ, മി​നി മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.  


ത​ളി​പ്പ​റ​മ്പ്: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ രാ​ജി​വയ്ക്ക​ണ​മെ​ന്നും അ​വ​രെ അ​റ​സ്റ്റു​ചെ​യ്ത് നി​യ​മ​ത്തി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും കൂ​ട്ടാ​യ്മ​യും സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സി.​വി. സോ​മ​നാ​ഥ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ജ​നാ​ർ​ദ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ ര​ജ​നി ര​മാ​ന​ന്ദ്, ഇ.​ടി. രാ​ജീ​വ​ൻ, കെ. ​ന​ബീ​സ, എം.​വി. ര​വീ​ന്ദ്ര​ൻ , ക്ലീ​റ്റ​സ് ജോ​സ്, പി.​ടി. ജോ​ൺ, സ​ണ്ണി പോ​ത്ത​നാം ത​ട​ത്തി​ൽ, വ​ത്സ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.