പി.പി. ദിവ്യക്കെതിരേ പ്രതിഷേധം
1461627
Wednesday, October 16, 2024 7:48 AM IST
പയ്യാവൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റത്തിനും ഭീഷണിപ്പെടുത്തലിനും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ സർക്കാർ ജീവനക്കാരിൽ ഭൂരിപക്ഷവും ആത്മഹത്യയുടെ നിഴലിലാണ്.
സ്വസ്ഥമായി ജോലി ചെയ്യാൻ പോലുമുള്ള സാഹചര്യം കേരളത്തിൽ ഇടതുമുന്നണി ഭരിക്കുമ്പോൾ ഇല്ല എന്നുള്ളതിന്റെ തെളിവാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ തെളിയിക്കുന്നത്. യോഗത്തിൽ ജില്ലാ പ്രസിഡന്റ് റോജസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ.എ. ഫിലിപ്പ്, ജോസഫ് മുള്ളൻമട, ജോൺ ജോസഫ്, ജോർജ് കാനാട്ട്, വർഗീസ് വയലാമണ്ണിൽ, ജെയിംസ് പന്ന്യാമ്മാക്കൽ, ടെൻസൺ ജോർജ് കണ്ടത്തിൻകര, ജോസ് വണ്ടാകുന്നേൽ, തോമസ് തോട്ടത്തിൽ, ഡെന്നീസ് മാണി, സാബു മണിമല, മാത്യു ചാണാക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
ഇരിട്ടി: കണ്ണൂർ എഡിഎം നവീൻബാബുവിന്റെ മരണത്തിനുത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിച്ചു. ജിമ്മി അന്തീനാട്ട്, വി.ടി. തോമസ്, ടി.എൻ. കുട്ടപ്പൻ, വത്സ ജോസ്, വി.ടി. ചാക്കോ,സാജു യോമസ്, ബിബിൻസൺ, ജിനചന്ദ്രൻ, വി.എ. സന്തോഷ് എന്നിവർ നേതൃത്വം നൽകി.