ഇരിട്ടി ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ഓഫീസ് ഉദ്ഘാടനം ചെയ്തു
1461292
Tuesday, October 15, 2024 7:10 AM IST
ഇരിട്ടി: ഇരിട്ടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കലാ-സാംസ്കാരിക-സാഹിത്യ ജനകീയ കൂട്ടായ്മയായ ഇരിട്ടി ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഇരിട്ടി കീഴൂർ വിയുപി സ്കൂളിനു മുൻവശം പ്രവർത്തനം ആരംഭിക്കുന്ന ഓഫീസ് കെട്ടിടം നാടൻ പാട്ട് കലാകാരി അനുശ്രീ പുന്നാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു.
ഇരിട്ടി നഗരസഭാ കൗൺസിലർ പി.പി. ജയലക്ഷ്മി മുഖാതിഥിയായി. ഡോ. ജി. ശിവരാമകൃഷ്ണൻ, കെ. ശ്രീലേഷ്, അബു ഉവ്വാപള്ളി, കെ. സുരേഷ്, കെ. മോഹനൻ, സി.കെ. ലളിത, സന്തോഷ് കോയിറ്റി, മനോജ് അത്തിത്തട്ട്, സി. ബാബുഎന്നിവർ പ്രസംഗിച്ചു.