ത​ളി​പ്പ​റ​മ്പ് നോ​ർ​ത്ത് ഉ​പ​ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ വാ​യാ​ട്ടു​പ​റ​മ്പി​ന് കി​രീ​ടം
Thursday, October 17, 2024 2:48 AM IST
മാ​ങ്ങാ​ട്ടു​പ​റ​മ്പ്: മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി മാ​ങ്ങാ​ട്ടു​പ​റ​മ്പ് കെ​എ​പി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ത​ളി​പ്പ​റ​മ്പ് നോ​ർ​ത്ത് ഉ​പ​ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ 241 പോ​യി​ന്‍റു​ക​ളു​മാ​യി വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. 110 പോ​യി​ന്‍റുക​ളോ​ടെ പെ​രു​മ്പ​ട​വ് ബി​വി​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.100 പോ​യി​ന്‍റു​ക​ളോ​ടെ ത​ളി​പ്പ​റ​മ്പ് മൂ​ത്തേ​ട​ത്ത് ഹൈ​സ്കൂ​ൾ മൂ​ന്നാം സ്ഥാ​നം നേ​ടി.


സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ത​ളി​പ്പ​റ​മ്പ് എ​സ്ഐ ദി​നേ​ശ​ൻ കൊ​തേ​രി വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. എ​സ്എ​സ്കെ ക​ണ്ണൂ​ർ ജി​ല്ലാ പ്രോ​ജ​ക്റ്റ് ഓ​ഫീ​സ​ർ ഇ.​സി. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ളി​പ്പ​റ​മ്പ് ഡി​ഇ​ഒ ഓ​ഫീ​സി​ലെ ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ടി. ​സ​ന്തോ​ഷ് കു​മാ​ർ, ത​ളി​പ്പ​റ​മ്പ് നോ​ർ​ത്ത് സ​ബ്ജി​ല്ലാ സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ് സെ​ക്ര​ട്ട​റി പി.​വി. രാ​കേ​ഷ് ച​ന്ദ്ര എ​ന്നി​വ​ർ പ്രസംഗിച്ചു.