ബം​ഗാ​ളി​ലെ ഡോ​ക്ട​ർമാരുടെ സ​മ​ര​ത്തി​ന് ഐ​എം​എയുടെ ഐ​ക്യ​ദാ​ർ​ഢ്യം
Wednesday, October 16, 2024 7:48 AM IST
ക​ണ്ണൂ​ർ: ആ​ർ​ജി ഖ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക, ശ​ക്ത​മാ​യ ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മം ന​ട‌​പ്പാ​ക്കു​ക, ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ അ​തീ​വ സു​ര​ക്ഷ മേ​ഖ​ല​ളാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ബം​ഗാ​ളി​ൽ ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​നോ​ട് സ​ർ​ക്കാ​ർ കാ​ട്ടു​ന്ന നി​സം​ഗ​ത​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഐ​എം​എ, ഐ​എം​എ ജൂ​ണി​യ​ർ ഡോ​ക്ട​ർ​സ് നെ​റ്റ്‌​വ​ർ​ക്ക്, ഐ​എം​എ മെ​ഡി​ക്ക​ൽ സ്റ്റു​ഡ​ന്‍റ​സ് നെ​റ്റ് വ​ർ​ക്ക്‌ എ​ന്നി​വ​ർ ചേ​ർ​ന്നു പ്ര​ഖ്യാ​പി​ച്ച ‘സു​നോ ഭാ​ര​ത് സു​നോ ബം​ഗാ​ൾ’ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ക​ണ്ണൂ​രി​ൽ ന​ട​ന്നു.


പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് ബെ​ന​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഐ​എം​എ എം ​എ​സ്‌ എ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ഡോ ​ലാ​ളി​ത് സു​ന്ദ​രം, ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ. ​ഒ.​ടി. രാ​ജേ​ഷ് ഡോ ​മു​കു​ന്ദ​ൻ ന​മ്പ്യാ​ർ, ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ​കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ഇ​ഷാം മു​നീ​ർ, ഡോ. ​കെ.​ടി. മാ​ധ​വ​ൻ, ഡോ. ​ഐ​ശ്വ​ര്യ, ഡോ. ​ഉ​മാ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.