ഇരിക്കൂർ ഉപജില്ലാ ശാസ്ത്രോത്സവം തുടങ്ങി
1461622
Wednesday, October 16, 2024 7:48 AM IST
ഉളിക്കൽ: രണ്ടുദിവസം നീളുന്ന ഇരിക്കൂർ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് ഉളിക്കലിൽ തുടക്കമായി. ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. എഇഒ ഗിരീഷ് മോഹൻ പദ്ധതി അവതരിപ്പിച്ചു. ഉളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് പാലിശേരി, പഞ്ചായത്ത് അംഗങ്ങളായ ടോമി മൂക്കനോലി, രതിഭായ് ഗോവിന്ദൻ, ഉളിക്കൽ ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ മിനി നമ്പ്യാർ, പിടിഎ പ്രസിഡന്റ് ഷൈൻ ടോം, ഇരിട്ടി ബിപിസി ടി.വി.ഒ. സുനിൽ കുമാർ, സന്തോഷ് കുമാർ, ഉളിക്കൽ ജിഎച്ച്എസ്എസ് മുഖ്യാധ്യാപകൻ എം.വി. സുനിൽ കുമാർ, വയത്തൂർ യുപിഎസ് മുഖ്യാധ്യാപകൻ എൻ.ജെ. തോമസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്.കെ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഉളിക്കൽ ഹയർസെക്കൻഡറി സ്കൂൾ, വയത്തൂർ യുപി സ്കൂൾ എന്നിവിടങ്ങളിലെ വിവിധ സ്റ്റേജുകളിലാണ് മത്സരങ്ങൾ നടക്കുന്നത്. കലോത്സവം ഇന്ന് സമാപിക്കും.