ഇരിട്ടി - പേരാവൂർ താലൂക്ക് ആശുപത്രികളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കും: മന്ത്രി
1461626
Wednesday, October 16, 2024 7:48 AM IST
ഇരിട്ടി: ഇരിട്ടി-പേരാവൂർ താലൂക്ക് ആശുപത്രികളിൽ സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളിൽ ആർദ്രം മാനദണ്ഡ പ്രകാരമുള്ള സ്റ്റാഫ് പാറ്റേൺ നടപ്പിലാക്കുന്നതിന് ഗ്യാപ് അനാലിസിസ് നടത്തി ഘട്ടം ഘട്ടമായി തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി വീണ ജോർജ്.
നിയമസഭയിൽ സണ്ണി ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ഭാഗമായി ഇരിട്ടി, പേരാവൂർ താലൂക്കാശുപത്രികളിൽ വേണ്ടി വരുന്ന തസ്തികകൾ സൃഷ്ടിക്കുന്ന കാര്യവും ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.