പു​സ്ത​ക​ങ്ങ​ളു​ടെ ദേ​വാ​ല​യ​ത്തി​ൽ ശി​ല്പ​ങ്ങ​ളു​ടെ അ​നാ​ച്ഛാ​ദ​നം
Friday, October 18, 2024 8:18 AM IST
ചെ​റു​പു​ഴ: പ്രാ​പ്പൊ​യി​ൽ ചെ​റു​ശേ​രി ഗ്രാ​മ​ത്തി​ലെ ന​വ​പു​രം പു​സ്ത​ക ദേ​വാ​ല​യ​ത്തി​ൽ വി​വി​ധ​ങ്ങ ളാ​യ ശി​ല്പ​ങ്ങ​ളു​ടെ അ​നാ​ച്ഛാ​ദ​നം ന​ട​ന്നു. പ്ര​സി​ദ്ധ ശി​ല്പി​യാ​യ ഷി​ബു വെ​ട്ടം നി​ർ​മി​ച്ച എ​ഴു​ത്ത​ച്ഛ​ൻ (അ​ക്ഷ​ര​ശി​ല്പം), മ​ഹാ​ഗ്ര​ന്ഥം, ശ്രീ​ബു​ദ്ധ​ൻ, വാ​ക്ക് - വി​ദ്യ- വി​ജ്ഞാ​നം (ചു​വ​ർ ശി​ല്പം), ജ്ഞാ​ന​മ​യി എ​ന്നീ' ശി​ല്പ​ങ്ങ​ളാ​ണ് അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്. ലോ​ക​ത്തി​ൽ ആ​ദ്യ​മാ​യി ഗ്ര​ന്ഥ​പ്ര​തി​ഷ്ഠ ന​ട​ത്തി​യ മ​താ​തീ​ത ദേ​വാ​ല​യ​മാ​ണ് ന​വ​പു​രം ക്ഷേ​ത്രം. ഇ​വി​ടെ വ​ഴി​പാ​ടും പ്ര​സാ​ദ​വും പു​സ്ത​ക​ങ്ങ​ളാ​ണ്. മ​ല​യാ​ള​ത്തി​ലെ ആ​ദി​ഭാ​ഷാ​കാ​വ്യ​മാ​യ കൃ​ഷ്ണ​ഗാ​ഥ​യു​ടെ ക​ർ​ത്താ​വ് ചെ​റു​ശേ​രി​യു​ടെ പേ​രി​ൽ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ചെ​റു​ശേ​രി ഗ്രാ​മ​ത്തി​ലാ​ണ് ദേ​വാ​ല​യം സ്ഥി​തി ചെ​യ്യു​ന്ന​ത്.


ശി​ല്പ​ങ്ങ​ളു​ടെ അ​നാ​ച്ഛാ​ദ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ദേ​വാ​ല​യ സ്ഥാ​പ​ക​ൻ പ്രാ​പ്പൊ​യി​ൽ നാ​രാ​യ​ണ​ൻ, സാ​ബു മാ​ളി​യേ​ക്ക​ൽ, എം. ​ബാ​ല​കൃ​ഷ്ണ​ൻ, അ​നി​ൽ മാ​രാ​ത്ത്, അ​നി​ൽ പു​ന​ർ​ജ​നി, അ​ജി​ത്ത് കൂ​വോ​ട്, പ്ര​മോ​ദ് കൂ​വേ​രി, ജി​ജു ഒ​റ​പ്പ​ടി, ല​ത ന​ടു​വി​ൽ, കെ. ​സ​തീ​ശ​ൻ,തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.