പെൺകുട്ടികളുടെ സുരക്ഷ: ഫ്ലാഷ് മോബ് നടത്തി
1460979
Monday, October 14, 2024 7:05 AM IST
അങ്ങാടിക്കടവ്: അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് പെൺകുട്ടികളുടെ സുരക്ഷ പ്രമേയമാക്കി ഫ്ലാഷ് മോബ് അവതരിപ്പിച്ച് കെസിവൈഎം അങ്ങാടിക്കടവ് യൂണിറ്റ്. അങ്ങാടിക്കടവ് തിരുഹൃദയ പള്ളിയിലെ കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ വാണിയപ്പാറ, കരിക്കോട്ടക്കരി, എടൂർ, മാടത്തിൽ, ഇരിട്ടി തുടങ്ങിയ അഞ്ചിടങ്ങളിലാണ് കുട്ടികൾ ഫ്ലാഷ് മോബ് അവരിപ്പിച്ചത്.
സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നൽകുക, സ്വയം സുരക്ഷക്ക് പെൺകുട്ടികൾ പ്രാപ്തരാവുക, സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ സമൂഹത്തിന് മുൻപിൽ കൊണ്ടു വരിക എന്നിവയായിരുന്നു ഫ്ലാഷ് മോബിന്റെ ലക്ഷ്യം.
" സർവംസഹ' എന്ന ഫ്ലാഷ് മോബ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനിലൂടെ ആശംസകൾ അറിയിച്ചു. അങ്ങാടിക്കടവ് തിരുഹൃദയ ദേവാലയ വികാരി ഫാ. ബോബൻ റാത്തപ്പള്ളി, ഫാ. പ്രിൻസ് വെട്ടുകാട്ടിൽ, അയ്യങ്കുന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീജ സെബാസ്റ്റ്യൻ, ജോളി കൊച്ചുവേലിക്കകത്ത് ,
സിസ്റ്റർ റിൻസി സിഎംസി, ജോളി കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു. കെസിവൈഎം എക്സിക്യൂട്ടീവ് അംഗങ്ങളായ ജെസ്ലിൻ കൂറ്റാരപ്പിള്ളിൽ, ഡിജോൺ കാക്കതൂക്കിയേൽ, ജോർവിൻ മമ്പള്ളിക്കുന്നേൽ, ആനിയ പാറയാനിക്കൽ, റിയ കാരിക്കക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.
ഇരിട്ടി ടൗണിൽ നടന്ന സമാപന സമ്മേളനത്തിൽ തിരുഹൃദയ ദേവാലയ മാതൃവേദി യൂണിറ്റിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബിൽ പങ്കെടുത്ത പെൺകുട്ടികളെ അനുമോദിച്ചു.