ഡാ​ജി ഓ​ട​യ്ക്ക​ൽ

വെ​ള്ള​രി​ക്കു​ണ്ട്: വ​ന്യ​ജീ​വി അ​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ മാ​ത്രം 7.90 കോ​ടി​രൂ​പ രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ​ക​ൾ. കോ​ടി​ക​ൾ മു​ട​ക്കി​യി​ട്ടും ജി​ല്ല​യി​ലെ വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ളും പു​ലി​ക​ളും കാ​ട്ടു​പ​ന്നി​ക​ളും ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​കു​ന്നു.

2014 മു​ത​ൽ ഏ​പ്രി​ൽ മു​ത​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ച് 31 വ​രെ വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ഇ​ത്ര​യും തു​ക ചെ​ല​വ​ഴി​ച്ച​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. വ​ന്യ​ജീ​വി​ക​ളെ തു​ര​ത്തു​ന്ന​തി​നാ​യി കാ​സ​ർ​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ചു​ക​ളി​ലാ​യി പ​ട​ക്കം വാ​ങ്ങി​യ​തി​നു 2016 മു​ത​ൽ 2024 മാ​ർ​ച്ച് 31 വ​രെ ചെ​ല​വ​ഴി​ച്ച​ത് 5.61 ല​ക്ഷം രൂ​പ​യാ​ണ്.

ജി​ല്ല​യി​ലെ മൂ​ന്നി​ട​ങ്ങ​ളി​ലാ​യി 3.90 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ആ​ന​മ​തി​ൽ നി​ർ​മി​ച്ച​തി​നു 3.95 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു. ശി​വ​ഗി​രി എ​സ്‌​റ്റേ​റ്റി​ൽ എ​ലി​പ്പ​ത്താ​യം മു​ത​ൽ മ​രും​തോം​ത​ട്ട് വ​രെ ര​ണ്ടു കി​ലോ​മീ​റ്റ​റും കോ​ട്ട​ഞ്ചേ​രി സി​സി ഗേ​റ്റി​ൽ അ​ര​കി​ലോ​മീ​റ്റ​റും ത​ല​പ്പ​ച്ചേ​രി മു​ത​ൽ കാ​ട്ടി​ക​ജെ 1.40 മീ​റ്റ​ർ ദൂ​ര​വു​മാ​ണ് ആ​ന​മ​തി​ൽ നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ ആ​ന​മ​തി​ലി​ന്‍റെ നി​ർ​മാ​ണ രീ​തി അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നു നേ​ര​ത്തെ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

കാ​യം​പാ​ടി, വെ​ള്ള​രി​ക്ക​യം, ക​ല്ല​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​ന​ക്കി​ട​ങ്ങ് നി​ർ​മി​ച്ച​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത് 39.7 ല​ക്ഷം രൂ​പ​യാ​ണ്. സോ​ള​ർ വേ​ലി​ക്കാ​യി 2018 -19 മു​ത​ൽ 2023-24 വ​രെ​യാ​യി 2.28 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. വെ​ള്ള​കാ​നം മു​ത​ൽ പാ​ലാ​ർ വ​രെ എ​ട്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ സോ​ള​ർ തൂ​ക്കു​വേ​ലി​ക്കാ​യി 77.74 ല​ക്ഷ​വും ത​ല​പ്പ​ച്ചേ​രി മു​ത​ൽ വെ​ള്ള​ക്കാ​നം (5.3 കി​ലോ​മീ​റ്റ​ർ) 22.76 ല​ക്ഷം രൂ​പ​യും പാ​ലാ​ർ-​ക​ണ്ണാ​ടി​ത്തോ ട് (8.5.​കി​ലോ​മീ​റ്റ​ർ) വ​രെ 20.58 ല​ക്ഷം രൂ​പ​യു​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ ഇ​ത്ര​യും തു​ക ചെ​ല​വ​ഴി​ച്ചി​ട്ടും കാ​ട്ടാ​ന​ക​ൾ കൃ​ഷി​ത്തോ​ട്ടം ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​ണ്. ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. കാ​ട്ടാ​ന ആ​ക്ര​മ​ണം ഭ​യ​ന്ന് കൃ​ഷി​യും നാ​ടും വീ​ടും ഉ​പേ​ക്ഷി​ക്കു​ന്ന​വ​ർ ജി​ല്ല​യി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​റെ.

ഇ​ത്ത​ര​ത്തി​ൽ വീ​ട് ഉ​പേ​ക്ഷി​ച്ച് പോ​യ​വ​രു​ടെ വാ​ർ​ത്ത​ക​ൾ ദീ​പി​ക പ​ല​വ​ട്ടം റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​ണ്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ൽ മാ​ത്രം കാ​ട്ടു​പ​ന്നി​യാ​ക്ര​മ​ണ​ത്തി​ൽ നാ​ലു ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞു. കോ​ടി​ക​ൾ മു​ട​ക്കി​യി​ട്ടും അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും കാ​ര​ണം ഒ​ന്നും ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം.