ടേണിംഗ് പോയിന്റ്: വിദ്യാഭ്യാസ എക്സ്പോ മൂന്നാം പതിപ്പ് നവംബറിൽ
1460984
Monday, October 14, 2024 7:05 AM IST
തളിപ്പറമ്പ്: വൈജ്ഞാനിക രംഗത്തെ നൂതന മുന്നേറ്റങ്ങൾ അടുത്തറിയുന്നതിന് അവസരമൊരുക്കുന്നതിനും വിദ്യാഭ്യാസ മേഖലയുടെ മികവ് കൂടുതൽ ഉയരങ്ങളിലേക്ക് വളർത്തുന്നതിനുമായി തളിപ്പറമ്പ് മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ടേണിംഗ് പോയിന്റ് വിദ്യാഭ്യാസ എക്സ്പോയുടെ മൂന്നാം പതിപ്പ് നവംബർ 14, 15 തീയതികളിൽ ധർമശാല ഗവ. എൻജിനിയറിംഗ് കോളജിൽ നടക്കും.
മൂന്നാം പതിപ്പിന്റെ ലോഗോ പ്രകാശനം എം.വി. ഗോവിന്ദൻ എംഎൽഎ നടി നിഖില വിമലിന് നൽകി നിർവഹിച്ചു. കെ.സി ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. അനൂപ് കുമാർ ,കെ.സി സുനിൽ, പി.ഒ. മുരളീധരൻ, മനോജ്കുമാർ, ജാൻസി ജയിംസ്, ഡോ കെ.പി രാജേഷ് എന്നിവർ പ്രസംഗിച്ചു.
എം.വി. ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായാണ് ടേണിംഗ് പോയിന്റ് എക്സ്പോ സംഘടിപ്പിക്കുന്നത്. ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളജ് വിദ്യാർഥികൾക്ക് അഭിരുചിക്കനുസരിച്ച് ഏത് കോഴ്സ് തിരഞ്ഞെടുക്കണം, ജോലി സാധ്യതകൾ,
സ്കോളർഷിപ്പ്, നൂതനമായ കോഴ്സുകൾ , വിദ്യാർഥികളുടെ മുന്നേറ്റത്തിൽ രക്ഷിതാക്കളുടെ ഉത്തരവാദിത്തങ്ങൾ തുടങ്ങി വിവിധ മേഖലകളെ കുറിച്ച് ദിശാബോധം നൽകുന്ന പദ്ധതിയാണ് ടേണിംഗ് പോയിന്റ്. വിവിധ യൂണിവേഴ്സിറ്റികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും എക്സ്പോയിൽ പങ്കെടുക്കും. പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8848649239.