കാർ കടയിലേക്ക് പാഞ്ഞുകയറി അപകടം
1460982
Monday, October 14, 2024 7:05 AM IST
കൂത്തുപറമ്പ്: തലശേരി റോഡിൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം നിയന്ത്രണംവിട്ട കാർ കടയിലേക്ക് പാഞ്ഞു കയറി. ബൈജൂസ് മിനി മാർട്ട് എന്ന കടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. ശനിയാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു അപകടം.
തലശേരി ഭാഗത്തും നിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ കടയുടെ ഷട്ടർ ഉൾപ്പടെ തകർന്ന നിലയിലാണ്. അപകടത്തിൽ ആർക്കും പരിക്കില്ല. പുലർച്ചയോടെയായതിനാൽ വൻ അപകടമാണ് ഒഴിവായത്.