കെജിഎംഒഎ സ്പോർട്സ് മീറ്റ്; കണ്ണൂർ ഓവറോൾ ചാന്പ്യൻ
1460990
Monday, October 14, 2024 7:09 AM IST
കണ്ണൂർ: സർക്കാർ സർവീസിലെ ഡോക്ടർമാരുടെ അംഗീകൃത സംഘടനയായ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) സംസ്ഥാന സ്പോർട്സ് മീറ്റിൽ ആതിഥേയരായ കണ്ണൂർ ഓവറോൾ ചാന്പ്യൻ.
കഴിഞ്ഞ 11 മുതൽ 13 വരെ കണ്ണൂർ യൂണിവേഴ്സിറ്റി അത് ലറ്റിക് സ്റ്റേഡിയം, യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയം, കണ്ണൂർ പോലീസ് ടർഫ് ഫുട്ബോൾ ഗ്രൗണ്ട്, ധർമശാല ഹൈ ഫൈവ് സ്പോർട്സ് അക്കാഡമി എന്നിവിടങ്ങളിലായി നടന്ന വിവിധ മത്സര ഇനങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായുള്ള 500 ഓളം ഡോക്ടർമാർ പങ്കെടുത്തു.
കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എൻ. സുരേഷ് മീറ്റ് ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ, വോളിബോൾ തുടങ്ങിയ ഗെയിംസ് ഇനങ്ങളിലും വിവിധ ട്രാക്ക് ഇനങ്ങളിലുമാണ് മത്സരങ്ങൾ നടന്നത്.