യുവാവ് മരിച്ച നിലയിൽ
1460811
Sunday, October 13, 2024 11:50 PM IST
തലശേരി: മീത്തലെ ചമ്പാട് ടൗണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോളയാട് പുന്നപ്പാലം സ്വദേശി അഭിലാഷിനെയാണ് (34) മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി മുതൽ ഇയാളെ പ്രദേശത്ത് കണ്ടിരുന്നതായി പറയുന്നു. പാനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.