തൂക്കുവേലി നിർമാണം വേഗത്തിൽ പൂർത്തിയാക്കണം: സിപിഎം
1460985
Monday, October 14, 2024 7:05 AM IST
കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിലെ വന്യമൃഗ ശല്യത്തിന് ശാശ്വാത പരിഹാരം കാണാൻ തൂക്കുവേലി നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് സിപിഎം ഉദയഗിരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
ഉദയഗിരി - അരിവിളഞ്ഞപൊയിൽ- ജോസ്ഗിരി റോഡ് മെക്കാഡം ടാറിംഗ് നടത്തണമെന്നുംസമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടേറിയറ്റംഗം പി.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വി.ടി.ചെറിയാൻ, പി.എസ്.സിജു,
ഷീജ വിനോദ് ,ഇ.വി.ജോയി, സാജൻ കെ. ജോസഫ്, കെ.പി.സാബു, കെ. എസ്.ചന്ദ്രശേഖരൻ, എം.എസ്.മിനി , എൻ.എം.രാജു,ഇ. വി. ജോയി എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറിയായി ഇ.വി.ജോയിയെ തെരഞ്ഞെടുത്തു.