ലഹരിക്കെതിരേ കൂട്ടയോട്ടം നടത്തി
1460987
Monday, October 14, 2024 7:05 AM IST
ചെറുപുഴ: വൈസ്മെൻ ഇന്റർനാഷ്ണൽ വെസ്റ്റ് ഇന്ത്യാ റീജിയന്റെ നേതൃത്വത്തിൽ യൂത്ത് ക്യാമ്പും ലഹരിക്കെതിരേ കൂട്ടയോട്ടവും സംഘടിപ്പിച്ചു. പുളിങ്ങോം വൈഎംസിഎ ഹാളിൽ യൂത്ത് ക്യാമ്പിന്റെ ഉദ്ഘാടനം ടി.എം. ജോസ് നിർവഹിച്ചു. റീജണൽ ഡയറക്ടർ കെ.എം. ഷാജി അധ്യക്ഷത വഹിച്ചു.
യുവജനങ്ങളുടെ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ലഹരിക്കെതിരേ പുളിങ്ങോത്തുനിന്നും വാഴക്കുണ്ടത്തേക്ക് ലഹരി വിരുദ്ധ കൂട്ടയോട്ടവും നടത്തി. പെരിങ്ങോം സിആർപിഎഫ് ട്രെയിനിംഗ് ക്യാമ്പ് ഡെപ്യൂട്ടി കമാൻഡന്റ് ഡൊമിനിക് മുക്കുഴി ഫ്ലാഗ് ഓഫ് ചെയ്തു.
വൈസ് മെൻ ഇന്റർ നാഷ്ണൽ ട്രഷറർ ടി.എം.ജോസ്, റീജണൽ ഡയറക്ടർ കെ.എം. ഷാജി, യൂത്ത് മെറ്റൽ സനൽ മാമ്പള്ളി, മധു പണിക്കർ, സിജു പനച്ചിക്കൽ, ജോൺസൻ സി.പടിഞ്ഞാത്ത്, ജോർജ് കരിമഠം, ഷീന ജോണി, അഡ്വ.ജോസ് ആന്റണി, എബിൻ ബെനി എന്നിവർ പങ്കെടുത്തു.