പ്ലാസ്റ്റിക് ശേഖരിക്കാൻ ഹരിതകർമസേനയോടൊപ്പം എൻഎസ്എസും
1460981
Monday, October 14, 2024 7:05 AM IST
ഇരിട്ടി: ഹരിതകർമസേനയോടൊപ്പം പ്ലാസ്റ്റിക് ശേഖരിക്കുന്നതിൽ പങ്കാളികളായി കിളിയന്തറ ഹയർ സെക്കൻഡറി എൻഎസ്എസ് വോളന്റിയർമാരും. എൻഎസഎസിന്റെ പങ്കാളിത്ത ഗ്രാമമായ കിളിയന്തറ മുപ്പത്തിരണ്ടാം മൈൽ പുനരധിവാസ കോളനിയിലാണ് വോളന്റിയർമാർ ഹരിതകർമസേനാംഗങ്ങളോടൊപ്പം പ്ലാസ്റ്റിക് ശേഖരണത്തിനിറങ്ങിയത്.
പ്ലാസ്റ്റിക് തരം തിരിക്കാനും ക്യു ആർ കോഡ് സ്കാൻ ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്താനും ഹരിതകർമ സേനാംഗങ്ങളായ സത്യഭാമ, ഷീജ, വനജ, സുജാത എന്നിവർ വോളന്റിയർമാർക്ക് പരിശീലനം നൽകി. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ മിനി പ്രസാദ്, അനിൽ എം കൃഷ്ണൻ, ബിജു കൊങ്ങോടൻ എന്നിവർ പങ്കെടുത്തു.
എൻഎസ്എസ് യൂണിറ്റിന്റെ "ഗ്രീൻ ഗാർഡിയൻസ് "എന്ന ഈ പദ്ധതിയിലൂടെ ഹരിതകർമ സേനയുടെ പ്രവർത്തനം വോളന്റിയർമാർ നേരിട്ട് കണ്ട മനസിലാക്കി . എൻഎസ്എസ് ജനറൽ ലീഡർ അലക്സ്, വോളന്റിയർ ഷാനിത , പ്രോഗ്രാം ഓഫീസർ വനജകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.