മലയോര ഹൈവേയിൽ അപകടം പതിവാകുന്നു
1460983
Monday, October 14, 2024 7:05 AM IST
തേർത്തല്ലി: മലയോര ഹൈവേയിൽ പെരിങ്ങാലയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ചെറുപുഴയിൽ നിന്നും തേർത്തല്ലി ഭാഗത്തേക്ക് പോകുന്ന കാറും തേർത്തല്ലി ഭാഗത്തുനിന്ന് ചെറുപുഴ ഭാഗത്തേക്ക് പോകുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് പെരിങ്ങാലയിൽ അപകടം ഉണ്ടായത്.
യാത്രക്കാർക്ക് നിസാര പരിക്കുകൾ പറ്റി. ഇവിടെ റോഡിൽ തേർത്തല്ലി ഭാഗത്തേക്ക് ഇറക്കം ആയതിനാൽ വാഹനങ്ങൾ വലിയ വേഗതയിലാണ് സഞ്ചരിക്കാറ്. അതിനാൽ തന്നെ ഇവിടെ സ്ഥിരം അപകട മേഖലയാണ്. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ അപകടങ്ങൾ സംഭിച്ചിട്ടുണ്ട്.
ഇവിടെ നടന്ന അപകടങ്ങളിൽ മരണം വരെ ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.