സർക്കാർ പെൻഷൻകാരുടെ അവകാശം നിഷേധിക്കുന്നു: കെഎസ്എസ്പിഎ
1460986
Monday, October 14, 2024 7:05 AM IST
ചെമ്പേരി: പെൻഷൻകാരുടെ അവകാശങ്ങൾ സർക്കാർ നിഷേധിക്കുകയാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ഏരുവേശി മണ്ഡലം വാർഷിക സമ്മേളനം കുറ്റപ്പെടുത്തി.ചെമ്പേരി വൈഎംസിഎ ഹാളിൽ ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് സഖറിയാസ് അധ്യക്ഷത വഹിച്ചു.
സർവീസിൽ നിന്നും വിരമിച്ച ശേഷം അഭിഭാഷകനായി എന്റോൾ ചെയ്ത റിട്ട. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി.ജെ. ഷാജിമോൻ, ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി നേടി യൂറോപ്യൻ യൂണിയൻ നടത്തിയ ഇന്റർ നാഷണൽ റിസർച്ച് ഫെലോസ് മത്സരത്തിൽ ഉന്നത വിജയം നേടിയ ഡോ.ഐഡ തേനു കൊട്ടാരത്തിൽ എന്നിവരെ ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി മൊമെന്റോ നൽകി ആദരിച്ചു.
ജോസ് പരത്തനാൽ, പി.പി.ചന്ദ്രാംഗതൻ, എം.പി.കുഞ്ഞുമൊയ്തീൻ, പി.ദിനേശൻ, ജോസ് ആഗസ്റ്റിൻ, കെ.സി.ഔസേഫ്, പി.ജെ.സ്കറിയ, എം.എം.ലീല, ടി.എൽ.ലുക്കാ, എ.എൽ.സെബാസ്റ്റ്യൻ, പി.ടി.കുര്യാക്കോസ്, അപ്പു കണ്ണാവിൽ, ജോഷി ജോസഫ്, ഏബ്രഹാം തോമസ്, സാലി ജോസ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ:ഏബ്രഹാം തോമസ് -പ്രസിഡന്റ്, ജോഷി ജോസഫ് -സെക്രട്ടറി, ടി.എൽ.ലൂക്ക, ഫാൻസി ജോർജ് -വൈസ് പ്രസിഡന്റുമാർ, ബാബുക്കുട്ടി ജോർജ്, കെ.സി.വത്സല -ജോയിന്റ് സെക്രട്ടറിമാർ, ഷീൻ ഏബ്രഹാം -ട്രഷറർ.