ടൂറിസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 15 പേർക്കു പരിക്ക്
1460980
Monday, October 14, 2024 7:05 AM IST
കൊട്ടിയൂർ: കൊട്ടിയൂർ മസ്ജിദിനു സമീപം ടൂറിസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് യാത്രക്കാരായ 15 പേർക്കു പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11 ഓടെയായിരുന്നു അപകടം. മാനന്തവാടിയിൽ നിന്ന് തലശേരിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ കൈക്ക സാരമായി പരിക്കേറ്റു. ഡ്രൈവറെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവർ ചുങ്കക്കുന്ന് കമ്മലീസ് ആശുപത്രിയിലും കൊട്ടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി.