മുത്താറിക്കുളം വിശുദ്ധ യൂദാ തദേവൂസ് പള്ളിയിൽ തിരുനാൾ 18 മുതൽ
1461281
Tuesday, October 15, 2024 7:10 AM IST
പയ്യാവൂർ: മുത്താറിക്കുളം വിശുദ്ധ യൂദാ തദേവൂസ് തീർഥാടന പള്ളിയിൽ പത്തു ദിവസത്തെ തിരുനാളും നൊവേന സമർപ്പണവും 18 മുതൽ 27 വരെ നടക്കും. 18ന് ഉച്ചകഴിഞ്ഞ് 3.45 ന് കൊടിയേറ്റ്. നാലിന് ജപമാല പ്രാർഥനയെ തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് ചന്ദനക്കാംപാറ ഇടവക വികാരി ഫാ. ജോസഫ് ചാത്തനാട്ട് കാർമികത്വം വഹിക്കും.
26 വരെ എല്ലാ ദിവസവും വൈകുന്നേരം നാലിന് ജപമാല പ്രാർഥന, തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയുണ്ടായിരിക്കും. ഫാ. മാത്യു ആനിക്കുഴിക്കാട്ടിൽ, ഫാ.വർഗീസ് കുന്നത്ത്, റവ. ഡോ. ജോസ് മടപ്പാട്ട് എച്ച്ജിഎൻ, ഫാ. തോമസ് വട്ടംകാട്ടേൽ, ഫാ. ഡെന്നീസ് നെല്ലിത്താനത്ത്, ഫാ. ജോർജ് എളൂക്കുന്നേൽ, ഫാ. ജിന്റോ കടയിലാൻ ഐഎസ് സിഎച്ച്, ഫാ.നോബിൾ ഓണംകുളം എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.
26 ന് രാത്രി ഏഴിന് മുത്താറിക്കുളം പന്തലിലേക്ക് പ്രദക്ഷിണം, പാച്ചോർ നേർച്ച എന്നിവ നടക്കും. പ്രധാന തിരുനാൾ ദിനമായ 27 ന് രാവിലെ 10 ന് ഫാ. വർഗീസ് കളപ്പുരയ്ക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ റാസ കുർബാന, വചന സന്ദേശം ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം എന്നിവയ്ക്കുശേഷം ഊട്ട് നേർച്ചയുമുണ്ടായിരിക്കും.
പന്ന്യാൽ സെന്റ് ജൂഡ് ക്നാനായ കത്തോലിക്ക പള്ളിയിൽ തിരുനാൾ 18 മുതൽ
പയ്യാവൂർ: പന്ന്യാൽ സെന്റ് ജൂഡ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാൾ 18 മുതൽ 27 വരെ നടക്കും. 18ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് കൊടിയേറ്റ്, 5.10ന് വിശുദ്ധ കുർബാന, നൊവേന, പാച്ചോർ നേർച്ച എന്നിവ നടക്കും. 19 മുതൽ 25 വരെ വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന, പാച്ചോർ നേർച്ച എന്നിവ ഉണ്ടായിരിക്കും.
26ന് വൈകുന്നേരം 4.30ന് തിരുനാൾ കുർബാനയ്ക്ക് ഫാ. സജി മെത്താനത്ത് കാർമികത്വം വഹിക്കും. 5.45ന് നൊവേന, ആറിന് കൂട്ടുമുഖം പള്ളിയിലേക്ക് പ്രദക്ഷിണം, രാത്രി ഏഴിന് ലദീഞ്ഞ്, 7.10ന് മെഴുകുതിരി പ്രദക്ഷിണം, 8.30ന് തിരുനാൾ സന്ദേശം- ഫാ. ബേബി കട്ടിയാങ്കൽ, ഒന്പതിന് പരിശുദ്ധ കുർബാനയുടെ ആശിർവാദം, 27ന് രാവിലെ 10ന് തിരുനാൾ റാസക്ക് ഫാ. ഫിലിപ്പ് കൊച്ചുപറന്പിൽ ഒഎസ്ബി കാർമികത്വം വഹിക്കും. ഫാ. മാത്യു വട്ടുകുളങ്ങര, ഫാ. അനൂപ് നരിമറ്റത്തിൽ എന്നിവർ സഹകാർമികരാകും. തിരുനാൾ സന്ദേശം- ഫാ. ജോസ് കറുകപറന്പിൽ, ഉച്ചയ്ക്ക് 12.15ന് പ്രദക്ഷിണം, 12.50ന് പരിശുദ്ധ കുർബാനയുടെ ആശിർവാദം, ഒന്നിന് ഊട്ടുനേർച്ച എന്നിവ നടക്കും. 16, 17 തീയതികളിൽ വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് വിശുദ്ധ കുർബാന, 17ന് വൈകുന്നേരം ആറു മുതൽ ഒന്പത് വരെ വാർഷികധ്യാനം, 28ന് രാവിലെ 6.30ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന എന്നിവ നടക്കും.